CMDRF

ലോറിയെ മറികടക്കുന്നതിനിടെ മറ്റൊരു ലോറി വന്നിടിച്ചു; ബൈക്ക് യാത്രികന് ദാരുണാന്ത്യം

ഇന്നു രാവിലെ 7 മണിയോടെയാണ് അപകടം

ലോറിയെ മറികടക്കുന്നതിനിടെ മറ്റൊരു ലോറി വന്നിടിച്ചു; ബൈക്ക് യാത്രികന് ദാരുണാന്ത്യം
ലോറിയെ മറികടക്കുന്നതിനിടെ മറ്റൊരു ലോറി വന്നിടിച്ചു; ബൈക്ക് യാത്രികന് ദാരുണാന്ത്യം

മലപ്പുറം: തിരൂർക്കാട് തടത്തിൽ വളവിലുണ്ടായ വാഹനാപകടത്തിൽ ബൈക്ക് യാത്രികൻ മരിച്ചു. മലപ്പുറം കാളമ്പാടി സ്വദേശി മുരിങ്ങേക്കൽ സുലൈമാന്റെ മകൻ അക്ബർ അലി (21) യാണ് മരിച്ചത്. ഇന്നു രാവിലെ 7 മണിയോടെയാണ് അപകടം.
പെരിന്തൽമണ്ണ ഭാഗത്തേക്ക് പോവുകയായിരുന്ന ബൈക്കിനെ എതിർദിശയിൽ കോഴിക്കോട് ഭാഗത്തേക്കു പോകുയായിരുന്ന തമിഴ്നാട് റജിസ്ട്രേഷനിലുള്ള ലോറി ഇടിക്കുകയായിരുന്നു. വളവിൽ വച്ച് മറ്റൊരു ലോറിയെ മറികടക്കുന്നതിനിടയിലായിരുന്നു അപകടം നടന്നത്. സംഭവസ്ഥലത്ത് വെച്ചുതന്നെ അക്ബൽ അലി മരിച്ചു.

Top