CMDRF

ഹിവാന്‍ നിധി തട്ടിപ്പ്: യൂത്ത് കോണ്‍ഗ്രസ് മുന്‍ ജില്ലാ സെക്രട്ടറി അറസ്റ്റില്‍

സൊനാവ്ലി എന്ന നേപ്പാള്‍ അതിര്‍ത്തിഗ്രാമത്തില്‍ ഒളിച്ചുതാമസിക്കുകയായിരുന്നു അനില്‍കുമാര്‍

ഹിവാന്‍ നിധി തട്ടിപ്പ്: യൂത്ത് കോണ്‍ഗ്രസ് മുന്‍ ജില്ലാ സെക്രട്ടറി അറസ്റ്റില്‍
ഹിവാന്‍ നിധി തട്ടിപ്പ്: യൂത്ത് കോണ്‍ഗ്രസ് മുന്‍ ജില്ലാ സെക്രട്ടറി അറസ്റ്റില്‍

തൃശ്ശൂര്‍: 14 കോടി രൂപയുടെ ഹിവാന്‍ നിധി, ഹിവാന്‍ ഫിനാന്‍സ് നിക്ഷപത്തട്ടിപ്പുകേസില്‍ ഒരാള്‍കൂടി അറസ്റ്റിലായി. യൂത്ത് കോണ്‍ഗ്രസ് മുന്‍ ജില്ലാ സെക്രട്ടറി വാണിയമ്പാറ പൊട്ടിമട ചൂണ്ടേക്കാട്ടില്‍ വീട്ടില്‍ സി.എം. അനില്‍കുമാറിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. തൃശ്ശൂര്‍ സിറ്റി ജില്ലാ ക്രൈംബ്രാഞ്ച് അന്വേഷണസംഘമാണ് പ്രതിയെ പിടികൂടിയത്. ഉത്തര്‍പ്രദേശിലെ മഹാരാജ്ഗഞ്ച് ജില്ലയില്‍ സൊനാവ്ലി എന്ന നേപ്പാള്‍ അതിര്‍ത്തിഗ്രാമത്തില്‍ ഒളിച്ചുതാമസിക്കുകയായിരുന്നു അനില്‍കുമാര്‍.

ALSO READ: മോഷണ ശേഷം മുങ്ങിയ യുവാവ് പിടിയില്‍

കേസില്‍ നേരത്തേ അറസ്റ്റിലായ മുന്‍ പ്രവാസി വ്യവസായി സുന്ദര്‍ മേനോന്‍, പുതൂര്‍ക്കര പുത്തന്‍വീട്ടില്‍ ബിജു മണികണ്ഠന്‍, കോണ്‍ഗ്രസ് നേതാവ് സി.എസ്. ശ്രീനിവാസന്‍ എന്നിവര്‍ റിമാന്‍ഡിലാണ്. തൃശ്ശൂര്‍ ചക്കാമുക്കിലുള്ള ഹിവാന്‍ നിധി ലിമിറ്റഡ്, ഹിവാന്‍ ഫിനാന്‍സ് എന്നിവയുടെ പേരില്‍ നിക്ഷേപത്തട്ടിപ്പ് നടത്തിയതിന് തൃശ്ശൂര്‍ വെസ്റ്റ് പോലീസ് സ്റ്റേഷനില്‍ 50 കേസുകളാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. കേസ് പിന്നീട് ജില്ലാ ക്രൈംബ്രാഞ്ച് ഏറ്റെടുക്കുകയായിരുന്നു. ചേര്‍പ്പ്, ഗുരുവായൂര്‍, പാലക്കാട് ജില്ലയിലെ കൊല്ലങ്കോട്, ആലത്തൂര്‍, വടക്കഞ്ചേരി സ്റ്റേഷനുകളിലും മലപ്പുറം ജില്ലയിലും ഇവര്‍ക്കെതിരേ കേസുകള്‍ രജിസ്റ്റര്‍ചെയ്ത് അന്വേഷണം നടത്തുന്നുണ്ട്.

കോടതിയില്‍ ഹാജരാക്കിയ അനില്‍കുമാറിനെ റിമാന്‍ഡുചെയ്ത് ജില്ലാ ജയിലിലേയ്ക്ക് അയച്ചു. ബഡ്‌സ് ആക്ട് പ്രകാരം പ്രതികളുടെ വാഹനങ്ങള്‍ കണ്ടുകെട്ടി കോടതിയില്‍ ഹാജരാക്കി. മറ്റു ഡയറക്ടര്‍മാരുടെ സ്വത്തുക്കളും മരവിപ്പിച്ചിട്ടുണ്ട്.

Top