CMDRF

ബട്ടര്‍ ചിക്കന്റെ അവകാശ തര്‍ക്കം നിലനില്‍ക്കെ ഡല്‍ഹി ഹൈക്കോടതിയില്‍ വീണ്ടും ഹര്‍ജി

ബട്ടര്‍ ചിക്കന്റെ അവകാശ തര്‍ക്കം നിലനില്‍ക്കെ ഡല്‍ഹി ഹൈക്കോടതിയില്‍ വീണ്ടും ഹര്‍ജി
ബട്ടര്‍ ചിക്കന്റെ അവകാശ തര്‍ക്കം നിലനില്‍ക്കെ ഡല്‍ഹി ഹൈക്കോടതിയില്‍ വീണ്ടും ഹര്‍ജി

ഡല്‍ഹി: ബട്ടര്‍ ചിക്കന്റെ അവകാശ തര്‍ക്കം നിലനില്‍ക്കെ ഡല്‍ഹി ഹൈക്കോടതിയില്‍ വീണ്ടും ഹര്‍ജി. ഇന്ത്യന്‍ വിഭവങ്ങളായ ബട്ടര്‍ ചിക്കനും ദാല്‍ മഖാനിയും യഥാര്‍ത്ഥത്തില്‍ കണ്ടുപിടിച്ചത് ആരാണെന്നുള്ള തര്‍ക്കത്തിലാണ് ഡല്‍ഹി ആസ്ഥാനമായുള്ള രണ്ട് റസ്റ്റോറന്റ് ശൃംഖലകളായ മോത്തി മഹലും ദര്യഗഞ്ചും. ബട്ടര്‍ ചിക്കന്റെ ഉത്ഭവ വിഷയത്തില്‍ ഒരു പത്ര അഭിമുഖത്തില്‍ മോത്തി മഹലിന്റെ ഉടമസ്ഥര്‍ നടത്തിയ അപകീര്‍ത്തികരമായ പരാമര്‍ശങ്ങള്‍ക്കെതിരെയാണ് ദര്യഗഞ്ച് ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്.

മോത്തി മഹല്‍ ഉടമയായിരുന്ന കുന്ദന്‍ ലാല്‍ ഗുജ്റാള്‍ ആണ് ബട്ടര്‍ ചിക്കനും ദാല്‍ മഖാനിയും കണ്ടുപിടിച്ചതെന്നും വിഭവങ്ങളുടെ ഉത്ഭവത്തെക്കുറിച്ച് ആളുകളെ തെറ്റിദ്ധരിപ്പിച്ചുവെന്നും ആരോപിച്ചാണ് മോത്തി മഹല്‍ ഉടമകള്‍ ജനുവരിയില്‍ കേസ് ഫയല്‍ ചെയ്തത്. എന്നാല്‍ തങ്ങളുടെ മുന്‍ഗാമിയായ ഗുജ്റാള്‍ ആണ് ആദ്യമായി തന്തൂരി ചിക്കന്‍ ഉണ്ടാക്കിയതെന്നും ഇന്ത്യയുടെ വിഭജനത്തിന് ശേഷം അത് ബട്ടര്‍ ചിക്കനും ദാല്‍ മഖാനിയും അവതരിപ്പിച്ചുവെന്നുമാണ് മോത്തി മഹലിന്റെ ഉടമകള്‍ വാദിക്കുന്നത്.ബട്ടര്‍ ചിക്കനും ദാല്‍ മഖനിയും ആദ്യമുണ്ടാക്കിയവര്‍’ എന്ന ടാഗ് ലൈന്‍ ദര്യഗഞ്ച് റസ്റ്ററന്റ് ഉപയോഗിച്ചതിനെതിരേ മോത്തി മഹല്‍ സമര്‍പ്പിച്ച കേസ് നിലവില്‍ ഡല്‍ഹി ഹൈക്കോടതിയുടെ പരിഗണനയിലാണ്. ഹര്‍ജിയില്‍ മേയ് 29-ന് കേസ് പരിഗണിക്കാനിരിക്കെയാണ് പുതിയ ഹര്‍ജി.

Top