CMDRF

തമിഴ്നാട്ടില്‍ വീണ്ടും രാഷ്ട്രീയ കൊലപാതകം

തമിഴ്നാട്ടില്‍ വീണ്ടും രാഷ്ട്രീയ കൊലപാതകം
തമിഴ്നാട്ടില്‍ വീണ്ടും രാഷ്ട്രീയ കൊലപാതകം

ചെന്നൈ: തമിഴ്‌നാട്ടില്‍ വീണ്ടും രാഷ്ട്രീയ നേതാവ് കൊല്ലപ്പെട്ടു. നാം തമിഴര്‍ കക്ഷി നേതാവ് ബാലസുബ്രഹ്‌മണ്യന്‍ ആണ് കൊല്ലപ്പെട്ടത്. നാം തമിഴര്‍ കക്ഷി മധുര നോര്‍ത്ത് സെക്രട്ടറി ആണ് കൊല്ലപ്പെട്ട ബാലസുബ്രഹ്‌മണ്യന്‍. പ്രഭാതനടത്തതിനിടെയാണ് ബാലസുബ്രഹ്‌മണ്യനെ അക്രമി സംഘം വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. പൊലീസ് സ്റ്റേഷന് തൊട്ടടുത്ത് വെച്ചാണ് ആക്രമണം ഉണ്ടായത്. നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതി കൂടിയാണ് ബാലസുബ്രഹ്‌മണ്യന്‍. കൊലപാതകത്തിന് പിന്നില്‍ കുടുംബവൈരാഗ്യമാണോയെന്നും പൊലീസ് സംശയിക്കുന്നുണ്ട്. കൊലപാതകത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Top