CMDRF

പ്രസിഡന്റിന്റെ രാജി ആവശ്യപ്പെട്ട് ബംഗ്ലാദേശിൽ വീണ്ടും പ്രതിഷേധം

ബാരിക്കേഡുകൾ വെച്ച് സൈന്യം പ്രതിഷേധക്കാരെ വളഞ്ഞെങ്കിലും പ്രതിഷേധം ശക്തമാവുകയായിരുന്നു

പ്രസിഡന്റിന്റെ രാജി ആവശ്യപ്പെട്ട് ബംഗ്ലാദേശിൽ വീണ്ടും പ്രതിഷേധം
പ്രസിഡന്റിന്റെ രാജി ആവശ്യപ്പെട്ട് ബംഗ്ലാദേശിൽ വീണ്ടും പ്രതിഷേധം

ധാക്ക: പ്രസിഡന്റ് മുഹമ്മദ് ഷഹാബുദ്ദീൻ സ്ഥാനമൊഴിയണമെന്ന ആവശ്യവുമായി ബംഗ്ലാദേശിൽ വീണ്ടും പ്രതിഷേധം. ഷഹാബുദ്ദീന്റെ കൊട്ടാരമായ ബംഗാ ബബൻ മുഴുവനായും പ്രതിഷേധക്കാർ വളഞ്ഞിരിക്കുകയാണ്. സെൻട്രൽ ഷഹീദ് മിനാറിൽ ആരംഭിച്ച പ്രതിഷേധം രാത്രിയോടെ ബംഗാ ബബനിലേക്ക് നീങ്ങുകയയാിരുന്നു.

ബാരിക്കേഡുകൾ വെച്ച് സൈന്യം പ്രതിഷേധക്കാരെ വളഞ്ഞെങ്കിലും പ്രതിഷേധം ശക്തമാവുകയായിരുന്നു. ശൈഖ് ഹസീനയുടെ സുഹൃത്തായ മുതലാളിത്ത സർക്കാറിന്റെ പ്രസിഡന്റാണ് ഇപ്പോൾ അധികാരത്തിലുള്ളതെന്നും അയാൾ ഉടൻ സ്ഥാനമൊഴിയണമെന്നും പ്രതിഷേധക്കാർ ആവശ്യപ്പെട്ടു. കഴിഞ്ഞ ദിവസം നൽകിയ ഒരു അഭിമുഖത്തിൽ ബംഗ്ലാദേശ് പ്രസിഡന്റ് നടത്തിയ പരാമർശങ്ങളാണ് നിലവിലുള്ള വിവാദത്തിന് കാരണം.

Also Read: സംഘര്‍ഷങ്ങള്‍ക്കിടയിലും ലോകത്തിലെ സന്തോഷമുള്ള രാജ്യങ്ങളുടെ പട്ടികയില്‍ ഇസ്രയേല്‍ അഞ്ചാമത്

ശൈഖ് ഹസീന രാജിവെച്ചുവെന്നത് തനിക്ക് കേട്ടുള്ള അറിവ് മാത്രമാണെന്നും അവരുടെ രാജിക്ക് തന്റെ കൈവശം തെളിവുകളൊന്നും ഇല്ലെന്നായിരുന്നു ബംഗ്ലാദേശ് പ്രസിഡന്റിന്റെ പരാമർശം. ഇതിന് പിന്നാലെ വീണ്ടും പ്രതിഷേധം പൊട്ടിപ്പുറപ്പെടുകയായിരുന്നു.

Top