ജമ്മു കശ്മീരില്‍ വീണ്ടും ഭീകരാക്രമണം; സൈനിക ക്യാമ്പിന് നേരെ വെടിവെപ്പ്

ഉത്തര്‍പ്രദേശ് സ്വദേശികളായ സൂഫിയാന്‍ (25), ഉസ്മാന്‍ മാലിക് (25) എന്നിവരെ പരിക്കുകളോടെ ശ്രീനഗറിലെ ജെവിസി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

ജമ്മു കശ്മീരില്‍ വീണ്ടും ഭീകരാക്രമണം; സൈനിക ക്യാമ്പിന് നേരെ വെടിവെപ്പ്
ജമ്മു കശ്മീരില്‍ വീണ്ടും ഭീകരാക്രമണം; സൈനിക ക്യാമ്പിന് നേരെ വെടിവെപ്പ്

ഡല്‍ഹി: ജമ്മു കശ്മീരില്‍ വീണ്ടും ഭീകരാക്രമണം. ജമ്മു കശ്മീരിലെ ബന്ദിപ്പോരയില്‍ സൈനിക ക്യാമ്പിന് നേരെ ഭീകരര്‍ വെടിവെച്ചു. വെള്ളിയാഴ്ച രാത്രി എട്ടരയോടെയാണ് ആക്രമണം ഉണ്ടായത്. ജമ്മു കശ്മീരില്‍ ഇന്ന് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന രണ്ടാമത്തെ ആക്രമണമാണിത്. ബന്ദിപ്പോര-പന്‍ഹാര്‍ റോഡിലുള്ള ബിലാല്‍ കോളനി ആര്‍മി ക്യാമ്പിന് നേരെയാണ് ആക്രമണമുണ്ടായത്. ആര്‍ക്കും പരിക്കുകളില്ലെന്നും വെടിവെപ്പുണ്ടായ ഉടന്‍ സൈന്യം തിരിച്ചടി നല്‍കിയെന്നുമാണ് റിപ്പോര്‍ട്ടുകള്‍. സംഭവത്തെക്കുറിച്ചുള്ള ഔദ്യോഗിക വിശദീകരണം ഇനിയും വരാനിരിക്കുന്നതേയുള്ളൂ. നേരത്തെ കശ്മീരിലെ ബുദ്ധഗാമിലാണ് ആദ്യം ആക്രമണമുണ്ടാത്. അവിടെ യുപി സ്വദേശികളായ രണ്ട് തൊഴിലാളികള്‍ക്ക് നേരെ ഭീകരര്‍ വെടിവെയ്ക്കുകയായിരുന്നു.

ഉത്തര്‍പ്രദേശ് സ്വദേശികളായ സൂഫിയാന്‍ (25), ഉസ്മാന്‍ മാലിക് (25) എന്നിവരെ പരിക്കുകളോടെ ശ്രീനഗറിലെ ജെവിസി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഉത്തര്‍പ്രദേശിലെ സഹ്‌റാന്‍പൂര്‍ സ്വദേശികളായ ഇരുവരും കശ്മീര്‍ ജല്‍ ശക്തി വകുപ്പില്‍ ദിവസ വേനത തൊഴിലാളികളാണ്. പരിക്കേറ്റ രണ്ട് പേരുടെയും നില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. വെടിവെപ്പ് സംബന്ധിച്ച വിവരം ലഭിച്ചയുടന്‍ തന്നെ സുരക്ഷാ വിഭാഗങ്ങള്‍ സ്ഥലത്തെത്തി പ്രദേശത്ത് തെരച്ചില്‍ തുടങ്ങി.

Top