അഴിമതി; സൗദിയില്‍ 3,010 പരിശോധനകളിലായി 149 പേര്‍ അറസ്റ്റില്‍

അഴിമതി; സൗദിയില്‍ 3,010 പരിശോധനകളിലായി 149 പേര്‍ അറസ്റ്റില്‍
അഴിമതി; സൗദിയില്‍ 3,010 പരിശോധനകളിലായി 149 പേര്‍ അറസ്റ്റില്‍

റിയാദ്: അഴിമതി, കൈക്കൂലി, ഓഫീസ് അധികാര ദുര്‍വിനിയോഗം, കള്ളപ്പണം വെളുപ്പിക്കല്‍ എന്നീ കുറ്റകൃത്യങ്ങളില്‍ 149 പേരെ അറസ്റ്റ് ചെയ്തതായി അഴിമതി വിരുദ്ധ അതോറിറ്റി ‘നസ്ഹ’ വ്യക്തമാക്കി. ഒരു മാസത്തിനിടെ നടത്തിയ നിരീക്ഷണത്തിനിടയിലാണ് ഇത്രയും പേര്‍ പിടിയിലായത്. 3,010 പരിശോനകള്‍ നടത്തി.

266 പേരെ ചോദ്യം ചെയ്യുകയും ചെയ്തതായി അതോറിറ്റി പറഞ്ഞു. പിടിയിലായവരില്‍ ചിലല്‍ ക്രിമിനല്‍ കേസുകളിലും ഭരണപരമായ കേസുകളിലും ജാമ്യത്തില്‍ വിട്ടയക്കപ്പെട്ടവരാണ്. ആഭ്യന്തരം, ദേശീയ ഗാര്‍ഡ്, നീതിന്യായ, ആരോഗ്യം, വിദ്യാഭ്യാസം, മുനിസിപ്പാലിറ്റി, പാര്‍പ്പിടം എന്നീ മന്ത്രാലയങ്ങളില്‍ നിന്നുള്ളവരാണ് പിടിയിലായവര്‍. കൈക്കൂലി, ഓഫീസ് അധികാര ദുര്‍വിനിയോഗം, കള്ളപ്പണം വെളുപ്പിക്കല്‍ എന്നി കുറ്റകൃത്യങ്ങളിലേര്‍പ്പെട്ടവരാണെന്നും അതോറിറ്റി പറഞ്ഞു.

Top