CMDRF

ബ്രിട്ടനിലെ കുടിയേറ്റ വിരുദ്ധ കലാപം; 92 ശതമാനം മുസ്‌ലിങ്ങൾക്കും സുരക്ഷയിൽ ആശങ്കയെന്ന് സർവ്വേ റിപ്പോർട്ട്

ബ്രിട്ടനിലെ കുടിയേറ്റ വിരുദ്ധ കലാപം; 92 ശതമാനം മുസ്‌ലിങ്ങൾക്കും സുരക്ഷയിൽ ആശങ്കയെന്ന് സർവ്വേ റിപ്പോർട്ട്
ബ്രിട്ടനിലെ കുടിയേറ്റ വിരുദ്ധ കലാപം; 92 ശതമാനം മുസ്‌ലിങ്ങൾക്കും സുരക്ഷയിൽ ആശങ്കയെന്ന് സർവ്വേ റിപ്പോർട്ട്

ലണ്ടൻ: ബ്രിട്ടനിൽ തീവ്ര വലതുപക്ഷക്കാർ നടത്തിയ കലാപത്തിന് പിന്നാലെ 92 ശതമാനം മുസ്‌ലിങ്ങൾക്കും തങ്ങളുടെ സുരക്ഷയിൽ ആശങ്കയുള്ളതായി മുസ്‌ലിം വിമൻസ് നെറ്റ്‌വർക്ക് നടത്തിയ സർവേ. ആഗസ്റ്റ് 5 ,6 തീയതികളിൽ നടത്തിയ സർവേയിൽ കലാപത്തിൻ്റെ ആരംഭം മുതൽ ആറിലൊരാൾ വംശീയ ആക്രമണങ്ങൾക്ക് വിധേയരായതായി കണ്ടെത്തി. വംശീയ ആക്രമണങ്ങളെക്കുറിച്ച് പഠനം നടത്തുന്ന ബ്രിട്ടീഷ് ചാരിറ്റിയായ ടെൽ മാമയും കലാപ സമയത്തും അതിനുശേഷവും ഇസ്‌ലാമോഫോബിയ വർധിച്ചു എന്ന റിപ്പോർട്ട് പുറത്ത് വിട്ടിട്ടുണ്ട്.

മുസ്‌ലിം സ്ത്രീകൾക്കെതിരായ വധഭീഷണി ഉൾപ്പെടെ 500 ഓളം ഓൺലൈൻ, ഓഫ്‌ലൈൻ ഭീഷണികൾ ഈ കാലയളവിൽ ലഭിച്ചതായി ടെൽ മാമ ചാരിറ്റി അറിയിച്ചു. ക്രൂരമായ ഇസ്‌ലാമോഫോബിയ ആക്രമണങ്ങൾക്ക് നിരവധി മുസ്‌ലിം സ്ത്രീകൾ ഇരയായതായി സംഘടന കണ്ടെത്തിയിട്ടുണ്ട്. ഇത്തരം സമയങ്ങളിൽ പോലും പലർക്കും പോലീസിന്റെ സഹായം ലഭിക്കാറില്ലെന്ന ആരോപണവും നിലവിലുണ്ട്. ജൂലായ് 29-ന്, ടെയിലർ സ്വിഫ്റ്റിനെ പ്രതിപാദ്യവിഷയമാക്കി ബ്രിട്ടനിലെ സൗത്ത്പോർട്ടിൽ നടന്ന പരിപാടിയിൽ 17-കാരൻ മൂന്നുപെൺകുട്ടികളെ കുത്തിക്കൊന്നിരുന്നു.

ആക്രമണത്തില്‍ നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. കൊലപാതകിയുടെ പേരും പശ്ചാത്തലവുമായി ബന്ധപ്പെട്ട വ്യാജവാർത്തകൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചതോടെ തീവ്ര വലതുപക്ഷക്കാർ സംഭവത്തെ കുടിയേറ്റ വിരുദ്ധ പ്രക്ഷോഭമായി ആളിക്കത്തിക്കുകയായിരുന്നു. ലണ്ടന്‍, ലിവര്‍പൂള്‍, ബ്രിസ്റ്റോള്‍, ബ്ലാക്ക്പൂള്‍, ബെല്‍ഫാസ്റ്റ് തുടങ്ങി മിക്ക നഗരങ്ങളിലും അക്രമ സംഭവങ്ങള്‍ അരങ്ങേറിയിരുന്നു. സൗത്ത്‌പോര്‍ട്ടിലെ മോസ്‌കും ആക്രമിക്കപ്പെട്ടവയുടെ കൂട്ടതില്‍ ഉള്‍പ്പെടുന്നു. മോസ്‌കിനും സമീപത്തുള്ള കെട്ടിടങ്ങള്‍ക്കും നേരെ കല്ലെറിഞ്ഞ ആക്രമികള്‍ ചില കാറുകള്‍ അഗ്‌നിക്കിരയാക്കുകയും ചെയ്തിരുന്നു.

Top