CMDRF

ബംഗ്ലാദേശിൽ ഇന്ത്യാ വിരുദ്ധ കലാപം, സ്ഥിതി കൂടുതൽ വഷളായാൽ ഇന്ത്യൻ സൈന്യം ഇടപെട്ടേക്കും !

ബംഗ്ലാദേശിൽ ഇന്ത്യാ വിരുദ്ധ കലാപം, സ്ഥിതി കൂടുതൽ വഷളായാൽ ഇന്ത്യൻ സൈന്യം ഇടപെട്ടേക്കും !
ബംഗ്ലാദേശിൽ ഇന്ത്യാ വിരുദ്ധ കലാപം, സ്ഥിതി കൂടുതൽ വഷളായാൽ ഇന്ത്യൻ സൈന്യം ഇടപെട്ടേക്കും !

ബംഗ്ലാദേശില്‍ മുന്‍ പ്രധാനമന്ത്രി ഷെയ്ഖ് ഹസീന രാജിവച്ച ശേഷവും ഇന്ത്യക്കാര്‍ക്ക് എതിരെ, വ്യാപക ആക്രമണം നടക്കുന്ന സാഹചര്യത്തില്‍, ഇന്ത്യ കടുത്ത നടപടിയിലേക്ക് കടക്കുമെന്ന ആശങ്കയും ഇപ്പോള്‍ ശക്തമാവുകയാണ്. ഇന്ത്യന്‍ സാംസ്‌കാരിക കേന്ദ്രത്തിനും ക്ഷേത്രങ്ങള്‍ക്കും നേരെ, വ്യാപകമായാണ് അക്രമം നടന്നിരിക്കുന്നത്… ഈ സാഹചര്യത്തില്‍, ബംഗ്ലാദേശിലെ നയതന്ത്ര കാര്യാലയങ്ങളിലെ നിരവധി ജീവനക്കാരെ, ഇന്ത്യ തിരികെ എത്തിച്ചിട്ടുണ്ട്. അത്യാവശ്യമുള്ള നയതന്ത്ര ഉദ്യോഗസ്ഥര്‍ മാത്രമാകും ഹൈക്കമ്മീഷനില്‍ ഇനി തുടരുക. ധാക്കയിലെ ഹൈക്കമ്മീഷനു പുറമെ നാലു നഗരങ്ങളിലെ അസിസ്റ്റന്റ് ഹൈക്കമ്മീഷനുകളിലെ ജീവനക്കാരെയും, വെട്ടി കുറച്ചിട്ടുണ്ട്. ഒരു സാഹചര്യത്തിലും ഹൈക്കമ്മീഷന്‍ അടയ്ക്കില്ലെന്നും ഇന്ത്യ തീരുമാനിച്ചിട്ടുണ്ട്. അതിര്‍ത്തികള്‍ വഴിയുള്ള ചരക്കു നീക്കവും രണ്ടു ദിവസമായി നിലച്ചിരിക്കുകയാണ്. അതിര്‍ത്തിയില്‍ ഇന്ത്യന്‍ സൈന്യം വലിയ ജാഗ്രതയാണ് പുലര്‍ത്തുന്നത്. ഒരു ഇന്തോനേഷ്യന്‍ പൗരനുള്‍പ്പെടെ, നിരവധി പേരെ കലാപകാരികള്‍ ജീവനോടെ തീ വച്ച് കൊന്നിട്ടുണ്ട്. ഷെയ്ഖ് ഹസീനയുടെ പാര്‍ട്ടിയായ അവാമി ലീഗിന്റെ ജനറല്‍ സെക്രട്ടറി, ഷഹീന്‍ ചക്കദാറിന്റെ ഉടമസ്ഥതയിലുള്ള ഹോട്ടലിനാണ് പ്രക്ഷോഭകര്‍ തീയിട്ടിരിക്കുന്നത്.

നൂറുകണക്കിന് ഹിന്ദുക്കളുടെ വീടുകളും ക്ഷേത്രങ്ങളും നശിപ്പിച്ചതായ കണക്ക്, ബംഗ്ലദേശിലെ ഹിന്ദു അസോസിയേഷന്‍ പുറത്ത് വിട്ടിട്ടുണ്ട്. ഇതോടെ, കൂടുതല്‍ ആക്രമണമുണ്ടാക്കുന്നത് തടയാനായി, ആക്രമണ സാധ്യതയുള്ള മേഖലകളില്‍ വിദ്യാര്‍ഥികളും ജനങ്ങളും കാവല്‍ നില്‍ക്കുകയാണ്. ധാക്കയിലെ ധാക്കേശ്വരി ദേശീയ ക്ഷേത്രം ആക്രമിക്കുന്നത് തടയാന്‍ പ്രദേശവാസികളായ ഹിന്ദുക്കളും മുസ്ലിങ്ങളുമാണ് കാവല്‍ നിന്നിരിക്കുന്നത്. ബംഗ്ലദേശ് ജനസംഖ്യയുടെ 8% ഹിന്ദുക്കളാണുള്ളത്. അതുകൊണ്ട് തന്നെ ആക്രമണം വ്യാപിച്ചാല്‍, ഇന്ത്യന്‍ സൈന്യം ബംഗ്ലാദേശില്‍ കടന്ന് തിരിച്ചടിക്കുമെന്ന ഭയം, പ്രക്ഷോഭകരിലെ ഒരു വിഭാഗത്തിനുണ്ട്. എന്നാല്‍, കാര്യങ്ങള്‍ ഈ വിഭാഗത്തിന്റെ നിയന്ത്രണത്തില്‍ അല്ല ഉള്ളത്. തീവ്രവാദ ഗ്രൂപ്പുകളാണ് കലാപം നയിക്കുന്നത്. ഈ സ്ഥിതി തുടര്‍ന്നാല്‍, ഇന്ത്യ… ബംഗ്ലാദേശില്‍ സൈനിക നടപടിക്ക് നിര്‍ബന്ധിതമാകും. അങ്ങനെ സംഭവിച്ചാല്‍, അത് ബംഗ്ലാദേശിന്റെ നിലനില്‍പ്പ് തന്നെ അപകടത്തിലാക്കും.

1971- ല്‍ നടന്ന ബംഗ്ലാദേശ് വിമോചന യുദ്ധത്തില്‍, ഇന്ത്യന്‍ സൈന്യം വഹിച്ച പങ്ക് അതി നിര്‍ണ്ണായകമാണ്. ഇന്ത്യന്‍ സായുധ സേനയുടെയും ബംഗ്ലാദേശിന്റെ മുക്തി ബാഹിനിയുടെയും സംയുക്ത കമാന്‍ഡിന് മുമ്പായാണ്, പാക്കിസ്ഥാന്‍ സൈന്യം കീഴടങ്ങിയിരുന്നത്. അന്ന് ഇന്ത്യ ഇടപെട്ടില്ലായിരുന്നു എങ്കില്‍ എന്താകുമായിരുന്നു ബംഗ്ലാദേശിന്റെ അവസ്ഥ എന്നത്, ഇപ്പോള്‍ കലാപം നടത്തുന്നവര്‍ക്ക് പോലും ചിന്തിക്കാന്‍ പറ്റുന്നതിലും അപ്പുറമാണ്. ഇങ്ങനെ ആപത്ഘട്ടത്തില്‍ ഒപ്പം നിന്നവര്‍ക്കെതിരെയാണ്, ബംഗ്ലാദേശിലെ പുതിയ സര്‍ക്കാരും , കലാപകാരികളും നീങ്ങുന്നത്. ഇന്ത്യക്കാര്‍ക്ക് എതിരെയുള്ള കടന്നാക്രമണവും ഇതിന്റെ ഭാഗമാണ്. തീ കൊണ്ട് തല ചൊറിയുന്നതിന് തുല്യമായ നടപടിയാണിത്. ഇന്ത്യ വിചാരിച്ചാല്‍, നിഷ്പ്രയാസം പിടിച്ചെടുക്കാന്‍ പറ്റുന്ന രാജ്യമാണ് ബംഗ്ലാദേശ്. എന്നാല്‍, അത്തരം നിലപാട്, ലോകത്തിലെ ഏറ്റവും വലിയ രാജ്യമായ ഇന്ത്യയ്ക്ക് പിന്തുടരാന്‍ പരിമിതികള്‍ ഉണ്ട്. അത്, സമാധാനത്തിനു വേണ്ടി നില്‍ക്കുന്ന ലോകത്തിലെ പ്രധാന രാജ്യം ആയതുകൊണ്ടു കൂടിയാണ്. എന്നാല്‍ ഈ പരിമിതി, എല്ലായ്‌പ്പോഴും ഇന്ത്യ പിന്തുടരണമെന്നില്ല. ഈ യാഥാര്‍ത്ഥ്യം, ബംഗ്ലാദേശിലെ പുതിയ ഇന്ത്യാവിരുദ്ധ സര്‍ക്കാര്‍ തിരിച്ചറിഞ്ഞില്ലെങ്കില്‍, അധികനാള്‍ അവര്‍ക്കും, ആ കസേരയില്‍ ഇരിക്കാന്‍ കഴിയുകയില്ല. ബംഗ്ലാദേശില്‍ നിന്നും പലായനം ചെയ്ത, മുന്‍ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയ്ക്ക് മറ്റു രാജ്യങ്ങള്‍ അഭയം നല്‍കിയില്ലെങ്കില്‍, അവര്‍ക്ക് ഇന്ത്യയില്‍ തന്നെ തുടരാന്‍ കഴിയും. കേന്ദ്ര സര്‍ക്കാര്‍ എടുത്തിരിക്കുന്ന തീരുമാനവും, അതു തന്നെയാണ്. നിലവില്‍, ഹിന്‍ഡന്‍ എയര്‍ഫോഴ്‌സ് സ്റ്റേഷനില്‍ നിന്നും രഹസ്യകേന്ദ്രത്തിലേക്ക് ഇന്ത്യന്‍ സുരക്ഷാ സേന, ഷെയ്ഖ് ഹസീനയെ മാറ്റിയിട്ടുണ്ട്.

EXPRESS VIEW

Top