CMDRF

വയനാട്ടില്‍ സാമൂഹ്യ വിരുദ്ധരുടെ അഴിഞ്ഞാട്ടം; കര്‍ഷകരുടെ 800 ലധികം വാഴകള്‍ വെട്ടിനശിപ്പിച്ചു

വയനാട്ടില്‍ സാമൂഹ്യ വിരുദ്ധരുടെ അഴിഞ്ഞാട്ടം; കര്‍ഷകരുടെ 800 ലധികം വാഴകള്‍ വെട്ടിനശിപ്പിച്ചു
വയനാട്ടില്‍ സാമൂഹ്യ വിരുദ്ധരുടെ അഴിഞ്ഞാട്ടം; കര്‍ഷകരുടെ 800 ലധികം വാഴകള്‍ വെട്ടിനശിപ്പിച്ചു

വയനാട്: പടിഞ്ഞാറത്തറ പതിനാറാംമൈലില്‍ കര്‍ഷകരുടെ വാഴകള്‍ വെട്ടി നശിപ്പിച്ച നിലയില്‍. 800 ലധികം വാഴകളാണ് സാമൂഹ്യവിരുദ്ധര്‍ വെട്ടിക്കളഞ്ഞത്. ജോര്‍ജ്ജ് ചാക്കാലക്കല്‍, ബഷീര്‍ തോട്ടോളി, ബിനു കളപ്പുരയ്ക്കല്‍ എന്നിവര്‍ ചേര്‍ന്നാണ് വാഴ കൃഷി ചെയ്തത്. ഇവരുടെ തോട്ടത്തിലെ എണ്ണൂറോളം വാഴകള്‍ ഇരുളിന്റെ മറ പറ്റി സാമൂഹ്യവിരുദ്ധര്‍ നശിപ്പിച്ചിരിക്കുകയാണ്.

മൂര്‍ച്ചയേറിയ ആയുധം കൊണ്ട് മുറിച്ച നിലയിലാണ് വാഴകളുള്ളത്. കുലച്ചതും മൂപ്പെത്തിയതുമായ വാഴകളാണ് വെട്ടി നശിപ്പിച്ചത്. രണ്ടുലക്ഷത്തോളം രൂപയുടെ നഷ്ടമുണ്ടായതായി കര്‍ഷകര്‍ പറയുന്നു. സംഭവത്തില്‍ പടിഞ്ഞാറത്തറ പൊലീസ് അന്വേഷണം ആരംഭിച്ചു.

Top