മന്ത്രവാദത്തിനെതിരെ ബിൽ കൊണ്ടുവരും; ഗുജറാത്ത് സർക്കാർ

മന്ത്രവാദത്തിനെതിരെ ബിൽ കൊണ്ടുവരും; ഗുജറാത്ത് സർക്കാർ
മന്ത്രവാദത്തിനെതിരെ ബിൽ കൊണ്ടുവരും; ഗുജറാത്ത് സർക്കാർ

ജയ്പൂർ: സ്വയം ആൾദൈവങ്ങളെന്ന് പറയുന്നവരും മന്ത്രവാദികളും ദുർമന്ത്രവാദക്രിയകൾ ചെയ്യുന്നവരും പൊതുജനങ്ങളെ വഞ്ചിക്കുകയാണ്. അതിനെതിരെ നിയമ നിർമാണം നടത്തണം. മന്ത്രവാദവും അഘോരി ആചാരങ്ങളും തടയുന്നതിനായി ബിൽ കൊണ്ടുവരുമെന്നും ഗുജറാത്ത് സർക്കാർ.

ഈ ഹർജിക്ക് മറുപടിയായി സംസ്ഥാന ആഭ്യന്തര വകുപ്പ് സത്യവാങ്മൂലം നൽകുകയും വിഷയത്തെക്കുറിച്ച് ചർച്ച ചെയ്യാൻ മുതിർന്ന ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തി ജൂലൈ 23 ന് യോഗം ചേരുകയും ചെയ്‌തു. സംസ്ഥാനത്ത് നടക്കുന്ന നിയമവിരുദ്ധമായ താന്ത്രിക പ്രവർത്തനങ്ങൾക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് അഖില ഭാരതീയ അന്ധശ്രദ്ധ നിർമൂൽ സമിതിയാണ് പൊതുതാത്പര്യ ഹർജി സമർപ്പിച്ചത്.

ആൾദൈവങ്ങളായും അഘോരികളായും ഓജകളായും പ്രവർത്തിക്കുന്ന ചിലർ തങ്ങളുടെ ആചാരങ്ങളിലൂടെ ആളുകളെ വഞ്ചിക്കുകയും ചില സന്ദർഭങ്ങളിൽ കുട്ടികളെയും സ്ത്രീകളെയും ബലിയർപ്പിക്കുകയും ചെയ്യുന്നുവെന്ന് അതിൽ പറയുന്നു.

ദുർമന്ത്രവാദത്തിന്റെ ഭാഗമായി പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ അവളുടെ പിതാവും അമ്മാവനും പീഡിപ്പിച്ചു കൊന്നിരുന്നു. അത് പോലെ ക്രൂരമായ നരബലിയിൽ കർഷക ദമ്പതികൾക്ക് ജീവൻ നഷ്ടമാവുകയും ചെയ്തിരുന്നു. ഇത്തരം മനുഷ്യത്വരഹിതമായ പ്രവർത്തനങ്ങൾ ഗുജറാത്തിലെ ആദിവാസി മേഖലകളിൽ ധാരാളമായി വ്യാപകമായതിനാൽ ഇത് തടയാൻ നിയമനിർമാണം കൊണ്ടുവരാൻ പൊതുതാത്പര്യ ഹർജിയിൽ കോടതിയോട് ആവശ്യപ്പെടുന്നുണ്ട്.

Top