ആന്റണി ബ്ലിങ്കന്‍ ഖത്തര്‍ അമീര്‍ ഷെയ്ഖ് തമീം ബിന്‍ ഹമദ് അല്‍താനിയുമായി കൂടിക്കാഴ്ച നടത്തി

ഖത്തറും അമേരിക്കയും തമ്മിലുള്ള തന്ത്രപ്രധാനമായ ബന്ധം ശക്തിപ്പെടുത്തുന്നതും മേഖലയിലെ ആശങ്കയുമായി ബന്ധപ്പെട്ട വിഷയങ്ങളും നേതാക്കള്‍ ചര്‍ച്ച ചെയ്തു.

ആന്റണി ബ്ലിങ്കന്‍ ഖത്തര്‍ അമീര്‍ ഷെയ്ഖ് തമീം ബിന്‍ ഹമദ് അല്‍താനിയുമായി കൂടിക്കാഴ്ച നടത്തി
ആന്റണി ബ്ലിങ്കന്‍ ഖത്തര്‍ അമീര്‍ ഷെയ്ഖ് തമീം ബിന്‍ ഹമദ് അല്‍താനിയുമായി കൂടിക്കാഴ്ച നടത്തി

ദോഹ: ഗാസയിലെ വെടിനിര്‍ത്തല്‍ ചര്‍ച്ച ചെയ്യാനുള്ള പശ്ചിമേഷ്യന്‍ രാജ്യങ്ങളിലെ പര്യടനത്തിന്റെ ഭാഗമായി യു.എസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കന്‍ ഖത്തറിലെത്തി. ലുസൈല്‍ പാലസില്‍ ആന്റണി ബ്ലിങ്കനെയും പ്രതിനിധി സംഘത്തെയും ഖത്തര്‍ അമീര്‍ ഷെയ്ഖ് തമീം ബിന്‍ ഹമദ് അല്‍താനി സ്വീകരിച്ചു. ഖത്തറും അമേരിക്കയും തമ്മിലുള്ള തന്ത്രപ്രധാനമായ ബന്ധം ശക്തിപ്പെടുത്തുന്നതും മേഖലയിലെ ആശങ്കയുമായി ബന്ധപ്പെട്ട വിഷയങ്ങളും നേതാക്കള്‍ ചര്‍ച്ച ചെയ്തു.

Read Also: ഹേമ കമ്മിറ്റി റിപ്പോര്‍ട്ട്; സിബിഐ അന്വേഷണം ഉണ്ടാകുമോ? ഇന്നറിയാം!

ഗാസ, അധിനിവേശ ഫലസ്തീന്‍ പ്രദേശങ്ങള്‍, ലെബനന്‍ എന്നിവിടങ്ങളിലെ സംഘര്‍ഷങ്ങളില്‍ ഊന്നിയായിരുന്നു ചര്‍ച്ചയെന്ന് ഖത്തര്‍ ന്യൂസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുല്‍റഹ്‌മാന്‍ ബിന്‍ ജാസിം അല്‍താനി പങ്കെടുത്തു. ഗസ്സയില്‍ പതിനായിരങ്ങളുടെ കൂട്ടക്കുരുതിക്ക് ഇടയാക്കിയ ഇസ്രായേല്‍ ആക്രണം തുടങ്ങിയ ശേഷം ഇത് പതിനൊന്നാം തവണയാണ് ആന്റണി ബ്ലിങ്കന്‍ പശ്ചിമേഷ്യയില്‍ സന്ദര്‍ശനം നടത്തുന്നത്.

Top