താന്‍ ശ്രമിച്ചാല്‍ തെറ്റിദ്ധരിപ്പിക്കാനാകുന്ന ആളല്ല മുഖ്യമന്ത്രി: ആന്റണി രാജു

കോഴ വിവാദവുമായി ബന്ധപ്പെട്ട് തനിക്കറിയുന്ന എല്ലാ കാര്യങ്ങളും മുഖ്യമന്ത്രിയോട് സംസാരിച്ചിട്ടുണ്ടെന്ന് ആന്റണി രാജു പറഞ്ഞു.

താന്‍ ശ്രമിച്ചാല്‍ തെറ്റിദ്ധരിപ്പിക്കാനാകുന്ന ആളല്ല മുഖ്യമന്ത്രി: ആന്റണി രാജു
താന്‍ ശ്രമിച്ചാല്‍ തെറ്റിദ്ധരിപ്പിക്കാനാകുന്ന ആളല്ല മുഖ്യമന്ത്രി: ആന്റണി രാജു

തിരുവനന്തപുരം: തോമസ് കെ.തോമസിന്റെ ആരോപണങ്ങള്‍ക്ക് എതിരേ പ്രതികരിച്ച് ആന്റണി രാജു. തനിക്കെതിരെ തോമസ് കെ തോമസ് ഉന്നയിച്ച ആരോപണം അപക്വമാണെന്ന് ആന്റണി രാജു പറഞ്ഞു. താന്‍ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിച്ചാല്‍ അങ്ങനെ തെറ്റിദ്ധരിപ്പിക്കാന്‍ സാധിക്കുന്ന ആളല്ല മുഖ്യമന്ത്രിയെന്ന് ആന്റണി രാജു പറഞ്ഞു. കുട്ടനാട് സീറ്റ് ലക്ഷ്യമിട്ടാണ് ആന്റണി രാജുവിന്റെ നീക്കമെന്ന തോമസ് കെ തോമസിന്റെ വിമര്‍ശനങ്ങളും അദ്ദേഹം പൂര്‍ണമായി തള്ളി.

Read Also: ജമ്മുകശ്മീർ വിഷയത്തിൽ സർക്കാരിനെ വിമർശിച്ച് രാഹുൽ

‘നിയമസഭയില്‍ ഞാനും കോവൂര്‍ കുഞ്ഞിമോനും തോമസ് കെ. തോമസും ഒരു ബ്ലോക്കിലാണ് ഇരിക്കുന്നതെന്ന് പറഞ്ഞു. അങ്ങനെയൊരു ബ്ലോക്കില്ല. നിയമസഭയില്‍ ഞങ്ങള്‍ ആറ് എം.എല്‍.എമാര്‍ ഇരുന്ന് പ്രസംഗിക്കാന്‍ വേണ്ടി എഴുതിക്കൊടുക്കാറുണ്ട്. സംസാരിക്കുവാന്‍ സമയം കൊടുക്കാനാണ്. ഒരു ചോദ്യവും ഞങ്ങള്‍ മൂന്നു പേരും ക്ലബ് ചെയ്ത് ചോദിച്ചിട്ടുമില്ല. അത്തരം വിലകുറഞ്ഞ ആരോപണങ്ങളാണ് തോമസ്.കെ.തോമസ് നടത്തുന്നത്’.

കോഴ വിവാദവുമായി ബന്ധപ്പെട്ട് തനിക്കറിയുന്ന എല്ലാ കാര്യങ്ങളും മുഖ്യമന്ത്രിയോട് സംസാരിച്ചിട്ടുണ്ടെന്ന് ആന്റണി രാജു പറഞ്ഞു. ഒരേ മുന്നണിയായതിനാല്‍ തനിക്ക് ചില കാര്യങ്ങള്‍ പറയാന്‍ പരിമിതികളുണ്ടായിരുന്നു. തന്നെക്കുറിച്ച് തോമസ് കെ തോമസ് ഉന്നയിച്ച ആരോപണങ്ങള്‍ ബാലിശമാണ്. താങ്കള്‍ക്ക് കോഴ ഓഫര്‍ ചെയ്തിരുന്നോ എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് ആന്റണി രാജു കൃത്യമായി മറുപടി നല്‍കിയില്ലെങ്കിലും കോഴ ആരോപണത്തെ ഒരു തരത്തിലും തള്ളാതെയായിരുന്നു ആന്റണി രാജുവിന്റെ പ്രതികരണം.

Top