ആന്റണി വര്‍ഗീസ് ചിത്രം ‘ദാവീദ്’ പൂർത്തിയായി. രണ്ട് മാസത്തിലധികം നീണ്ട ചിത്രീകരണത്തിനൊടുവിലാണ് ചിത്രം പൂർത്തിയായിരിക്കുന്നത്. പ്രേക്ഷകരെ ആവേശം കൊള്ളിക്കാൻ പ്രിയ താരം ആന്റണി പെപ്പെ ആഷിഖ് അബു എന്ന ബോക്സറായി ചിത്രത്തിലെത്തുന്നു. ഒരച്ഛൻ മകൾക്ക് വേണ്ടി കളത്തിലിറങ്ങുന്ന ഒരു ഫാമിലി ഓറിയൻ്റഡ് കഥയാണിതെന്ന് സംവിധായകൻ ഗോവിന്ദ് വിഷ്ണു അറിയിച്ചു. ബോക്സിങ് പശ്ചാത്തലത്തിലാണ് സിനിമ നിർമിച്ചിരിക്കുന്നത്.
ALSO READ: മകന്റെ പിറന്നാൾ ആഘോഷമാക്കി സാനിയയും ഷുഐബ് മാലിക്കും
വിജയരാഘവൻ അവതരിപ്പിക്കുന്ന കഥാപാത്രം കോഴിക്കോട് ബോക്സിങ് ഗ്രാമമായ പൂളാടിക്കുന്നിൽ യഥാർഥത്തിൽ ജീവിച്ചിരുന്ന രാഘവൻ എന്ന ബോക്സിങ് കോച്ചാണ്. സംവിധായകനും ദീപു രാജീവും കൂടിയാണ് തിരക്കഥ രചിച്ചിരിക്കുന്നത്. സെഞ്ച്വറി മാക്സ്, ജോണ്‍ ആൻഡ് മേരി പ്രൊഡക്ഷന്‍സ്, പനോരമ സ്റ്റുഡിയോസ്, എബി എബ്രഹാം, ടോ ജോസഫ് എന്നിവരാണ് ചിത്രത്തിന്റെ നിര്‍മാണം. ലിജോ മോള്, സൈജു കുറുപ്പ്, വിജയരാഘവന്, മോ ഇസ്മയിൽ, കിച്ചു ടെലസ്, ജെസ് കുക്കു എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന താരങ്ങൾ.