CMDRF

കെമിക്കല്‍ ഉൽപ്പന്നങ്ങൾ ഉപയോഗിക്കാതെ ഉറുമ്പുകളെ പ്രതിരോധിക്കാം

കെമിക്കല്‍ ഉൽപ്പന്നങ്ങൾ ഉപയോഗിക്കാതെ ഉറുമ്പുകളെ പ്രതിരോധിക്കാം
കെമിക്കല്‍ ഉൽപ്പന്നങ്ങൾ ഉപയോഗിക്കാതെ ഉറുമ്പുകളെ പ്രതിരോധിക്കാം

മിക്ക വീടുകളിയെയും സ്ഥിര സാന്നിധ്യമാണ് ഉറുമ്പുകള്‍. പ്രത്യേകിച്ച് അടുക്കളയില്‍. പഞ്ചസാര പാത്രം അല്ലെങ്കില്‍ മധുരമുള്ള മറ്റെന്തെങ്കിലുംമിക്ക വീടുകളിലും സ്ഥിരം സന്ദര്‍ശകരാണ് ഉറുമ്പുകള്‍. അടുക്കളയിലെ പഞ്ചസാരപ്പാത്രത്തിന് ചുറ്റും എപ്പോഴും ഉണ്ടാകും ഒരു പറ്റം ഉറുമ്പുകള്‍. അടുക്കളയില്‍ മാത്രമല്ല, വീടിന്റെ മുക്കിലും മൂലയിലുമെല്ലാം അനുവാദം കൂടാതെ കേറി ചെല്ലുന്നവരാണ് ഇക്കൂട്ടര്‍. ഏത് വിധേനയും എത്രയും പെട്ടന്ന് ഉറുമ്പുകളെ നീക്കം ചെയ്യാനായി രാസവസ്തുക്കള്‍ ചേര്‍ന്ന ഉല്‍പ്പന്നങ്ങള്‍ തളിക്കുന്നത് ചില സാഹചര്യങ്ങളിലെങ്കിലും അപകടം ക്ഷണിച്ച് വരുത്തും, പ്രത്യേകിച്ച് കുട്ടികളൊക്കെ ഉള്ള വീടാണെങ്കില്‍.അതിനാല്‍ ഉറുമ്പുകളെ അകറ്റാന്‍ കെമിക്കല്‍ ചേര്‍ന്ന ഉത്പന്നങ്ങള്‍ ഉപയോഗിക്കുന്നതിന് പകരം വിഷരഹിത കീട നിയന്ത്രണ മാര്‍ഗ്ഗങ്ങള്‍ ഉപയോഗിക്കാന്‍ ശ്രമിക്കണം. വീടും അടുക്കളയും ഉറുമ്പ് ശല്യത്തില്‍ നിന്ന് മുക്തമാക്കുന്നതിനായി ഇനി പറയുന്ന രീതികള്‍ ഉപയോഗിക്കാവുന്നതാണ്.

ബേക്കിംഗ് സോഡ ഉറുമ്പുകളെ ഫലപ്രദമായി തന്നെ ഇല്ലാതാക്കാന്‍ സഹായിക്കുന്നു. മാത്രവുമല്ല, ഇത് വളര്‍ത്തുമൃഗങ്ങള്‍ക്കും കുട്ടികള്‍ക്കും പ്രശ്‌നങ്ങള്‍ ഉണ്ടാക്കുകയുമില്ല.ബേക്കിംഗ് സോഡയുമായി പഞ്ചസാര പൊടിച്ചത് തുല്യ ഭാഗങ്ങളില്‍ ചേര്‍ത്ത് യോജിപ്പിക്കുക. ഈ മിശ്രിതം ഉറുമ്പുകള്‍ക്ക് കഴിക്കാന്‍ ഒരു തുറന്ന പാത്രത്തില്‍ വെയ്ക്കാം. അല്ലെങ്കില്‍ ഉറുമ്പുകള്‍ കൂടുന്ന ഭാഗങ്ങളില്‍ ഇത് വിതറുകയും ചെയ്യാം. തരികളുള്ള പഞ്ചസാര ഉപയോഗിക്കരുത്, കാരണം ഉറുമ്പുകള്‍ ബേക്കിംഗ് സോഡയില്‍ നിന്ന് പഞ്ചസാര വേര്‍തിരിക്കുകയും മിശ്രിതം ഫലപ്രദമല്ലാതാക്കുകയും ചെയ്യും.വിനാഗിരി അസറ്റിക് ആസിഡാണ്, കൂടാതെ ഭക്ഷണ സ്രോതസ്സ് കണ്ടെത്താന്‍ ഉറുമ്പുകള്‍ ഉപയോഗിക്കുന്ന ഫെറമോണ്‍ ട്രയല്‍ ഫലപ്രദമായി ഇവ ഇല്ലാതാക്കുന്നു. അങ്ങിനെ, ഈ ഭക്ഷണ പാത ഒഴിവാക്കിക്കഴിഞ്ഞാല്‍, ഉറുമ്പുകള്‍ വീട്ടിലെത്തുന്നത് ഒഴിവാക്കാം.ഉറുമ്പുകളെ സ്ഥിരമായി കാണുന്ന ബേസ്‌ബോര്‍ഡുകള്‍, മറ്റ് ഇടങ്ങള്‍ എന്നിവ വിനാഗിരി ഉപയോഗിച്ച് തുടയ്ക്കുക.ഉറുമ്പുകള്‍ വീടിനുള്ളിലേക്ക് പ്രവേശിക്കുന്ന സ്ഥലത്തിന് ചുറ്റും ഒരു തടസ്സം സൃഷ്ടിക്കാന്‍ കാപ്പി കുരുക്കുകള്‍ ചതച്ചത് ഉപയോഗിക്കാം. കാപ്പിക്ക് ഉറുമ്പുകള്‍ ഇഷ്ടപ്പെടാത്ത ശക്തമായ മണം ഉണ്ട്.ഒരു ചോക്ക് ലൈന്‍ വരയ്ക്കുന്നത് സമാനമായ രീതിയില്‍ പ്രവര്‍ത്തിക്കുന്നു. എന്നാല്‍ ഇതൊരു സ്ഥിര പരിഹാരമല്ല, അതെ സമയം ഉറുമ്പുകളെ നീക്കം ചെയ്തു കഴിഞ്ഞാല്‍ അവ വീട്ടിലേക്ക് വീണ്ടും പ്രവേശിക്കുന്നത് തടയുന്നതിനുള്ള മികച്ച മാര്‍ഗമാണ്.വേപ്പെണ്ണ വളരെ ഫലപ്രദമായ കീടനാശിനിയാണ്, മനുഷ്യര്‍ക്കും വളര്‍ത്തുമൃഗങ്ങള്‍ക്കും ഇവ തികച്ചും സുരക്ഷിതമാണ്.

ഉറുമ്പുകള്‍ കൂടുതലായുള്ള സ്ഥലത്ത് നല്ല തിളക്കുന്ന വെള്ളം ഒഴിക്കുന്നത് വീട്ടിലേക്ക് പ്രവേശിക്കുന്ന ഉറുമ്പുകളെ ഫലപ്രദമായി നശിപ്പിക്കും. എല്ലാത്തരം ഉറുമ്പുകള്‍ക്കും ഈ രീതി ഫലപ്രദമാണ്. ഇത് ഉറുമ്പിനെ പ്രതിരോധിക്കാന്‍ വെള്ളത്തില്‍ ലയിപ്പിക്കാതെ തന്നെ കോട്ടണ്‍ പഞ്ഞിയില്‍ നേരിട്ട് ഒഴിച്ച് ഉപയോഗിക്കാം. ബേസ്‌ബോര്‍ഡുകളിലോ മറ്റ് സ്ഥലങ്ങളിലോ കൂടി ഉറുമ്പുകള്‍ വീട്ടിലേക്ക് കടക്കുമ്പോള്‍ ഈ രീതി പരീക്ഷിക്കുക, എല്ലാ ഉറുമ്പുകളേയും അകറ്റും. ചുവന്ന മുളക് ഉറുമ്പുകളെ കൊല്ലില്ല, പക്ഷേ ഇത് അവയെ അകറ്റാന്‍ ഏറ്റവും നല്ലതാണ്. ഉറുമ്പുകള്‍ക്ക് മുളകിന്റെ മണം ഇഷ്ടമല്ല, അത് ഉറുമ്പുകള്‍ കഴിവതും ഒഴിവാക്കും. ഉറുമ്പുകള്‍ നിങ്ങളുടെ വീട്ടിലേക്ക് പ്രവേശിക്കുന്നത് നിരുത്സാഹപ്പെടുത്താന്‍ നിങ്ങള്‍ അവയെ കാണുന്ന സ്ഥലങ്ങളില്‍ ചുവന്ന മുളക് പൊട്ടിച്ച് വയ്ക്കുക മാത്രമാണ് ചെയ്യേണ്ടത്. നിങ്ങളുടെ അടുക്കളയില്‍ ഇപ്പോള്‍ ചുവന്ന മുളക് സ്റ്റോക്ക് ഇല്ലെങ്കില്‍, കുരുമുളക് ഉപയോഗിക്കാം. അവ അതേ ഫലപ്രാപ്തിയോടെ പ്രവര്‍ത്തിക്കും. കറുവാപ്പട്ടയും ഉറുമ്പിനെ അകറ്റാനുള്ള മറ്റൊരു സുഗന്ധവ്യഞ്ജനമാണ്.

ഓറഞ്ച്, ചെറുനാരങ്ങ, നാരങ്ങ എന്നിങ്ങനെയുള്ള സിട്രസ് പഴങ്ങളുടെ തൊലികള്‍ അരച്ച് അല്ലെങ്കില്‍ കനം കുറച്ച് മുറിച്ച് വീട്ടിലേക്കുള്ള പ്രവേശന കവാടങ്ങളിലോ ഉറുമ്പ് കൂടുന്ന സ്ഥലങ്ങളിലോ വയ്ക്കുക. ഉറുമ്പുകള്‍ സിട്രസിന്റെ മണം വെറുക്കുകയും അത് ഒഴിവാക്കുകയും ചെയ്യും. ഉറുമ്പുകളെ തുരത്താന്‍ ഓറഞ്ച് തൊലിയുടെ ദ്രാവകം ഉണ്ടാക്കാനും സാധിക്കും. ഇതിനായി ഓറഞ്ച് തൊലികള്‍ കനം കുറച്ച് മുറിക്കുക, ¼ കപ്പ് ചെറുചൂടുള്ള വെള്ളം കൂടി ചേര്‍ത്ത് തൊലികള്‍ ഒരു ബ്ലെന്‍ഡറില്‍ ഇട്ട് അടിച്ചെടുക്കുക. ഈ മിശ്രിതം ശുദ്ധീകരിക്കുക, ഉറുമ്പുകള്‍ ഇഷ്ടപ്പെടുന്ന ഉറുമ്പ് കുന്നുകളിലോ അവ വീടിനകത്ത് കൂടുന്ന സ്ഥലങ്ങളിലോ ഈ ദ്രാവകം 1 ടേബിള്‍ സ്പൂണ്‍ വെള്ളം ചേര്‍ത്ത് അവിടങ്ങളില്‍ തളിക്കുക.

Top