കൊളംബോ: ശ്രീലങ്കയ്ക്ക് ഇനി പുതിയ തലവന്‍. ശ്രീലങ്കയുടെ പുതിയ പ്രസിഡന്റായി മാര്‍ക്സിസ്റ്റ് നേതാവ് അനുര കുമാര ദിസനായകെ ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറും. ശ്രീലങ്കയുടെ ആദ്യ കമ്മ്യൂണിസ്റ്റ് പ്രസിഡന്റാണ് അനുര കുമാര ദിസനായകെ. ശ്രീലങ്കയുടെ ഒന്‍പതാമത്തെ പ്രസിഡന്റാണ് അനുര കുമാര ദിസനായകെ. കൊളംബോയിലെ പ്രസിഡന്‍ഷ്യല്‍ സെക്രട്ടറിയേറ്റില്‍ ലളിതമായാണ് സത്യപ്രതിജ്ഞാ ചടങ്ങുകള്‍ നടക്കുക.
നൂറ്റാണ്ടുകളായി നമ്മള്‍ കണ്ട സ്വപ്നം ഒടുവില്‍ യാഥാര്‍ത്ഥ്യമായിരിക്കുകയാണെന്ന് വിജയത്തിന് തൊട്ടുപിന്നാലെ അനുര എക്സില്‍ കുറിച്ചു. ഇത് ഒരാളുടെ മാത്രം പ്രയത്നം കൊണ്ട് നേടാനായതല്ല. മറിച്ച് ആയിരക്കണക്കിന് ആളുകളുടെ കൂട്ടായ പരിശ്രമത്തിന്റെ ഫലമാണെന്ന് അനുര പറഞ്ഞു.