‘ഫൂട്ടേജി’നെ പ്രശംസിച്ച് അനുരാഗ് കശ്യപ്

‘ഫൂട്ടേജി’നെ പ്രശംസിച്ച് അനുരാഗ് കശ്യപ്
‘ഫൂട്ടേജി’നെ പ്രശംസിച്ച് അനുരാഗ് കശ്യപ്

ഞ്ജു വാര്യർ, വിശാഖ് നായർ, ഗായത്രി അശോക് തുടങ്ങിയർ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ച് സൈജു ശ്രീധരൻ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ഫൂട്ടേജ്’. ചിത്രത്തെ പ്രശംസിച്ച് സംവിധായകൻ അനുരാഗ് കശ്യപ്. ഒട്ടും എളുപ്പത്തിൽ നിർമിക്കാൻ കഴിയുന്നൊരു സിനിമയല്ല ‘ഫൂട്ടേജ്’. ഓരോ ഫ്രെയിമിനൊപ്പവും ഈ സിനിമ കൂടുതൽ മികച്ചതാകുന്നെന്ന് അനുരാഗ് കശ്യപ് പറഞ്ഞു. ഇത്തരത്തിൽ ഒരു സിനിമ ചെയ്യാൻ ഒരുപാട് സമയവും ഫോക്കസും ആവശ്യമാണ്. ക്യാമറ, തിരക്കഥ, സൗണ്ട് ഡിസൈൻ എന്നിവർ കൈകാര്യം ചെയ്തിരിക്കുന്ന വിധം മികച്ചതാണ്. എല്ലാവരും എടുക്കുന്ന ഈ റിസ്ക് എനിക്ക് വളരെ ഇഷ്ടമായി. സംവിധായകനും അഭിനേതാക്കളും നിർമാതാക്കളും ക്യാമറ ടീമും റിസ്ക് എടുക്കുന്നു. ഇങ്ങനെയൊക്കെ ആണ് സിനിമ വളരുന്നതെന്നും ചിത്രം കണ്ടതിന് ശേഷം അനുരാഗ് കശ്യപ് പ്രതികരിച്ചു.

അനുരാഗ് കശ്യപ് ആണ് ചിത്രം മലയാളത്തിൽ പ്രെസെന്റ് ചെയ്യുന്നത്. ചിത്രത്തിന്റെ പ്രീമിയർ ഷോ ഇന്നലെ കൊച്ചിയിൽ നടന്നിരുന്നു. ഫൗണ്ട് ഫൂട്ടേജ് ഫോർമാറ്റിൽ തീർത്തുമൊരു പരീക്ഷണ ചിത്രമായിട്ടാണ് ചിത്രം പ്രേക്ഷകർക്ക് മുന്നിലെത്തുന്നത്. സിനിമ മുഴുവനോ അല്ലെങ്കിൽ ചിത്രത്തിന്റെ വലിയ പങ്കോ വീഡിയോ റെക്കോർഡിങ്ങോ അല്ലെങ്കിൽ കണ്ടെത്തിയ ഫൂട്ടേജുകളായോ അവതരിപ്പിക്കുന്ന സിനിമാറ്റിക് ടെക്‌നിക് ആണ് ഫൗണ്ട് ഫൂട്ടേജ്. ‘കുമ്പളങ്ങി നൈറ്റ്സ്’, ‘അഞ്ചാം പാതിരാ’, ‘മഹേഷിന്റെ പ്രതികാരം’ എന്നി ചിത്രങ്ങളുടെ എഡിറ്റർ എന്ന നിലയിൽ ശ്രദ്ധേയനായ സൈജു ശ്രീധരന്റെ സംവിധാന അരങ്ങേറ്റമായ ‘ഫൂട്ടേജ്’.

മൂവി ബക്കറ്റ്, കാസ്റ്റ് ആൻഡ് കോ, പെയിൽ ബ്ലൂ ഡോട്ട് ഫിലിംസ് എന്നിവയുടെ ബാനറിൽ ബിനീഷ് ചന്ദ്രൻ, സൈജു ശ്രീധരൻ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. കോ പ്രൊഡ്യൂസർ- രാഹുൽ രാജീവ്, സൂരജ് മേനോൻ, ലൈൻ പ്രൊഡ്യൂസർ – അനീഷ് സി സലിം. തിരക്കഥ, സംഭാഷണം- ഷബ്‌ന മുഹമ്മദ്, സൈജു ശ്രീധരൻ. ഛായാഗ്രഹണം-ഷിനോസ്, എഡിറ്റർ-സൈജു ശ്രീധരൻ, പ്രൊഡക്ഷൻ കൺട്രോളർ – കിഷോർ പുറക്കാട്ടിരി, കലാസംവിധാനം-അപ്പുണ്ണി സാജൻ, മേക്കപ്പ് – റോണക്‌സ് സേവ്യർ, വസ്ത്രാലങ്കാരം-സമീറ സനീഷ്, സ്റ്റിൽസ്-രോഹിത് കൃഷ്ണൻ, സ്റ്റണ്ട്- ഇർഫാൻ അമീർ, വി എഫ് എക്‌സ് – മിൻഡ്സ്റ്റിൻ സ്റ്റുഡിയോസ്, പ്രോമിസ്‌ സ്റ്റുഡിയോസ്, ഫിനാൻസ് കൺട്രോളർ- അഗ്‌നിവേശ്, സൗണ്ട് ഡിസൈൻ-നിക്‌സൺ ജോർജ്, സൗണ്ട് മിക്‌സ്- ഡാൻ ജോസ്, പശ്ചാത്തല സംഗീതം- സുഷിൻ ശ്യാം, പ്രൊഡക്ഷൻ മാനേജർ-രാഹുൽ രാജാജി, ജിതിൻ ജൂഡി, പോസ്റ്റർ ഡിസൈൻ- ഈസ്തെറ്റിക് കുഞ്ഞമ്മ, മാർക്കറ്റിങ്- ഹൈറ്റ്സ്. പിആർഒ – എ എസ് ദിനേശ്, ശബരി.

Top