CMDRF

‘ഒരു സൂപ്പർ കോൺഫിഡന്‍റെ സംവിധായകന്‍റെ അരങ്ങേറ്റം ഗംഭീരം’: ‘പണിയെ’ പ്രശംസിച്ച് അനുരാഗ് കശ്യപ്

മലയാള സിനിമ നിങ്ങളുടെ മനസ്സിനെ ഞെട്ടിക്കുകയും ആശ്ചര്യപ്പെടുത്തുകയും ചെയ്യുന്നത് തുടരുകയാണ്

‘ഒരു സൂപ്പർ കോൺഫിഡന്‍റെ സംവിധായകന്‍റെ അരങ്ങേറ്റം ഗംഭീരം’: ‘പണിയെ’ പ്രശംസിച്ച് അനുരാഗ് കശ്യപ്
‘ഒരു സൂപ്പർ കോൺഫിഡന്‍റെ സംവിധായകന്‍റെ അരങ്ങേറ്റം ഗംഭീരം’: ‘പണിയെ’ പ്രശംസിച്ച് അനുരാഗ് കശ്യപ്

മുംബൈ: ജോജു ജോര്‍ജ് ആദ്യമായി രചനയും സംവിധാനവും നിര്‍വ്വഹിക്കുന്ന ‘പണിയെ’ പ്രശംസിച്ച് ബോളിവുഡ് സംവിധായകന്‍ അനുരാഗ് കശ്യപ്. സോഷ്യല്‍ മീഡിയ പോസ്റ്റിലൂടെയാണ് സംവിധായകന്‍ ജോജുവിന്‍റെ ചിത്രത്തെ പുകഴ്ത്തിയത്.

Read Also: എല്ലാ സർക്കാർ- റസിഡൻഷ്യൽ സ്‌കൂളുകൾക്കും വാത്മീകിയുടെ പേര് നൽകും -സിദ്ധരാമയ്യ

മലയാള സിനിമ നിങ്ങളുടെ മനസ്സിനെ ഞെട്ടിക്കുകയും ആശ്ചര്യപ്പെടുത്തുകയും ചെയ്യുന്നത് തുടരുകയാണ്. ജോജു ജോര്‍ജിന്‍റെ ഈ ത്രില്ലർ/ഡ്രാമ ഫിലിം കണ്ടു. ഒരു സൂപ്പർ കോൺഫിഡന്‍റെ സംവിധായകന്‍റെ അരങ്ങേറ്റം ഗംഭീരം. മികച്ച കൊറിയൻ നവതരംഗ ചിത്രങ്ങളുടെ നിലവാരത്തിലേക്ക് പണി ഉയര്‍ന്നിട്ടുണ്ട്. ഒരിക്കലും മിസ് ചെയ്യരുത് – അനുരാഗ് എഴുതിയ പോസ്റ്റില്‍ പറയുന്നു.

Top