CMDRF

പ്രതികാര കഥയുമായി അനുഷ്‌കയെത്തുന്നു; ഘാട്ടിയുടെ ചിത്രീകരണം പൂര്‍ത്തിയായി

അനുഷ്‌ക നായികയാകുന്ന ഘാട്ടി സിനിമയുടെ ഒരു പ്രീ ലുക്ക് പോസ്റ്ററും പുറത്തുവിട്ടതും ഹിറ്റായിട്ടുണ്ട്.

പ്രതികാര കഥയുമായി അനുഷ്‌കയെത്തുന്നു; ഘാട്ടിയുടെ ചിത്രീകരണം പൂര്‍ത്തിയായി
പ്രതികാര കഥയുമായി അനുഷ്‌കയെത്തുന്നു; ഘാട്ടിയുടെ ചിത്രീകരണം പൂര്‍ത്തിയായി

തെന്നിന്ത്യന്‍ സിനിമാ ലോകത്ത് വലിയ സ്ഥാനമുറപ്പിച്ചിട്ടുള്ള നടിയാണ് അനുഷ്‌ക ഷെട്ടി. തെലുങ്ക് സിനിമാ ലോകത്ത് അനുഷ്‌കയെ പോലെ അഭിനയ പ്രാധാന്യമുള്ള സിനിമകള്‍ ലഭിച്ച നടിമാര്‍ വിരളമാണ്. അനുഷ്‌ക ഷെട്ടി നായികയാകുന്ന പുതിയ ചിത്രമാണ് ഘാട്ടി. കൃഷ് ജഗര്‍ലമുഡിയാണ് സംവിധാനം നിര്‍വഹിക്കുന്നത്. അനുഷ്‌ക ഷെട്ടി നായികയാകുന്ന ഘാട്ടി സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയായിയെന്നാണ് പുതിയ അപ്‌ഡേറ്റ്.

Also Read: മൊസാദിൻ്റെ കണ്ണ് വെട്ടിച്ച് ഇസ്രയേലിൽ ചാര പ്രവർത്തനം, നിരവധിപേർ അറസ്റ്റിൽ, രഹസ്യം അടിച്ചുമാറ്റി ഇറാൻ !

അനുഷ്‌കയുടെ ഘാട്ടി പ്രതികാര കഥയാണ് പ്രമേയമാക്കുന്നത് എന്നാണ് ഒരു റിപ്പോര്‍ട്ട്. അനുഷ്‌ക നായികയാകുന്ന ഘാട്ടി സിനിമയുടെ ഒരു പ്രീ ലുക്ക് പോസ്റ്ററും പുറത്തുവിട്ടതും ഹിറ്റായിട്ടുണ്ട്. അനുഷ്‌ക ഷെട്ടിയുടെ മികച്ച ഒരു കഥാപാത്രമായിരിക്കും ഘാട്ടിയിലേതെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത് എന്നാണ് റിപ്പോര്‍ട്ട്. സംവിധായകന്‍ കൃഷ് ജഗര്‍ലമുഡിക്കൊപ്പം ഘാട്ടിയുടെ തിരക്കഥ എഴുത്തില്‍ സായ് മാധവ് ബുറ, ചിന്ദാകിന്ദി ശ്രീനിവാസ റാവു എന്നിവരും പങ്കാളിയാകുന്നു എന്നാണ് റിപ്പോര്‍ട്ട്.

Top