ഞാൻ അദ്ദേഹത്തെ സ്നേഹിക്കുന്നു: കോലിയെ പിന്തുണച്ച് അനുഷ്ക

ഞാൻ അദ്ദേഹത്തെ സ്നേഹിക്കുന്നു: കോലിയെ പിന്തുണച്ച് അനുഷ്ക

മുംബൈ∙ ട്വന്റി20 ലോകകപ്പ് കിരീട നേട്ടത്തിനു പിന്നാലെ വിരാട് കോലിയെ അഭിനന്ദിച്ച് ഭാര്യയും നടിയുമായ അനുഷ്ക ശർമയുടെ കുറിപ്പ്. ടിവിയില്‍ ഇന്ത്യന്‍ താരങ്ങള്‍ കരയുന്നത് കണ്ടപ്പോള്‍ അവരെ കെട്ടിപ്പിടിക്കാനും ആശ്വസിപ്പിക്കാനും ആരെങ്കിലുമുണ്ടാകുമോയെന്നായിരുന്നു ഞങ്ങളുടെ മകളുടെ ആശങ്കയെന്ന് അനുഷ്ക സമൂഹ മാധ്യമത്തിൽ കുറിച്ചു.

‘‘എന്റെ പ്രിയപ്പെട്ടവളെ, 1.5 ബില്യൻ ആളുകള്‍ അവരെ കെട്ടിപ്പിടിച്ച് ആശ്വസിപ്പിച്ചു. എന്തൊരു ആശ്ചര്യകരമായ വിജയം, എന്തൊരു മഹത്തായ നേട്ടം. ചാംപ്യൻമാർക്ക് അഭിനന്ദനങ്ങള്‍’’.- അനുഷ്‌ക ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചതിങ്ങനെ. പിന്നാലെ രണ്ടാമതൊരു പോസ്റ്റും അനുഷക പങ്കുവച്ചു.‘‘ഞാൻ അദ്ദേഹത്തെ സ്നേഹിക്കുന്നു. എന്റെ അഭയമാകുന്നതിന് നന്ദി’’– ഇന്ത്യന്‍ പതാക പുതച്ച്, കിരീടമുയര്‍ത്തി നില്‍ക്കുന്ന വിരാട് കോലിയുടെ ചിത്രത്തോടൊപ്പം അനുഷ്‌ക കുറിച്ചു. ട്വന്റി–20 ലോകകപ്പ് മത്സരം കാണാൻ അനുഷ്ക ബാർബഡോസിലെത്തിയിരുന്നു.

Top