CMDRF

‘അന്‍വര്‍ അഹമ്മദ്’ വീണ്ടും ബി​ഗ്സ്ക്രീനിലേക്ക്; ഇന്ന് മുതൽ തിയറ്ററുകളിൽ

മലയാളത്തിന് പുറമെ തമിഴിലും ചിത്രം എത്തും

‘അന്‍വര്‍ അഹമ്മദ്’ വീണ്ടും ബി​ഗ്സ്ക്രീനിലേക്ക്; ഇന്ന് മുതൽ തിയറ്ററുകളിൽ
‘അന്‍വര്‍ അഹമ്മദ്’ വീണ്ടും ബി​ഗ്സ്ക്രീനിലേക്ക്; ഇന്ന് മുതൽ തിയറ്ററുകളിൽ

മാസും ആക്ഷനും കോർത്തിണക്കി അമല്‍ നീരദ് സംവിധാനം ചെയ്ത അൻവർ ഇന്ന് മുതൽ വീണ്ടും തിയക്ടറുകളിൽ. 2010 ല്‍ പുറത്തെത്തിയ സിനിമ 2010ലായിരുന്നു തിയറ്ററുകളിൽ എത്തിയത്.

സെലിബ്സ് ആൻഡ് റെഡ് കാർപെറ്റിന്റെ ബാനറിൽ രാജ് സക്കറിയാസ് നിർമ്മിച്ച ചിത്രമാണിത്. ചിത്രത്തിലെ ഖല്‍ബിലെ തീ എന്ന ​ഗാനം അക്കാലത്ത് ട്രെന്‍ഡ് ആയിരുന്നു. ഉണ്ണി ആറും അമൽ നീരദും ചേർന്നാണ് ചിത്രത്തിന്‍റെ തിരക്കഥ ഒരുക്കിയത്.

Also Read: നസ്ലെന്‍ -ഗിരീഷ് കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന ചിത്രം ‘ഐ ആം കാതലന്‍’ പ്രമോ ടീസര്‍ പുറത്ത്

മലയാളത്തിന് പുറമെ തമിഴിലും ചിത്രം എത്തും. പ്രകാശ് രാജ്, ലാൽ, മംമ്‌ത മോഹൻദാസ്, അസിം ജമാൽ, സമ്പത് രാജ്, ജിനു ജോസഫ്, സുധീർ കരമന, സായ് കുമാർ, ഗീത, നിത്യ മേനൻ, സലിം കുമാർ, ശ്രീജിത്ത് രവി എന്നിവരും അൻവറിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്നു. പൃഥ്വിരാജിന്റേതായി ആദ്യമായി റി റിലീസ് ചെയ്യുന്ന ചിത്രം കൂടിയാണ് അൻവർ.

Top