പ്രതിപക്ഷത്തെയും തള്ളി അൻവർ; തറയിൽ വിരിക്കാൻ ചുവന്ന തോർത്തും, ഡിഎംകെ ഷാളും

പ്രതിപക്ഷത്തിനും ഭരണപക്ഷത്തിനും ഇടയിലാണ് തന്റെ സ്ഥാനം എന്നും അതിന് അനുവദിച്ചില്ലെങ്കിൽ തറയിൽ ഇരിക്കുമെന്നുമാണ് അൻവർ മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.

പ്രതിപക്ഷത്തെയും തള്ളി അൻവർ; തറയിൽ വിരിക്കാൻ ചുവന്ന തോർത്തും, ഡിഎംകെ ഷാളും
പ്രതിപക്ഷത്തെയും തള്ളി അൻവർ; തറയിൽ വിരിക്കാൻ ചുവന്ന തോർത്തും, ഡിഎംകെ ഷാളും

തിരുവനന്തപുരം: ഭരണകക്ഷി എംഎൽഎ ആയ അൻവർ എൽഡിഎഫ് വിട്ട് പുറത്ത് പോയ ശേഷം ആദ്യമായി നിയമസഭാ സമ്മേളനത്തിൽ പങ്കെടുക്കാൻ എത്തി. പ്രത്യേക ബ്ലോക്കായി ഇരിക്കാൻ അൻവറിനെ സ്പീക്കർ അനുവദിച്ചതിന് പിന്നാലെയാണ് സഭാ സമ്മേളനത്തിൽ പങ്കെടുക്കാനായി അൻവർ തിരുവനന്തപുരത്തെത്തിയത്. എന്നാൽ പ്രതിപക്ഷത്തിനും ഭരണപക്ഷത്തിനും ഇടയിലാണ് തന്റെ സ്ഥാനം എന്നും അതിന് അനുവദിച്ചില്ലെങ്കിൽ തറയിൽ ഇരിക്കുമെന്നുമാണ് അൻവർ മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. തറയിൽ വിരിക്കാൻ വേണ്ടി ഒരു ചുവന്ന തോർത്തും അൻവർ കയ്യിൽ കരുതിയിട്ടുണ്ട്. കഴുത്തിൽ ‍ഡിഎംകെയും പതാകയോട് സാമ്യതയുള്ള കറുപ്പും ചുവപ്പും ഷാളും ധരിച്ചിട്ടുണ്ട്.

Also Read: ‘വിനേഷ് ഫോ​ഗട്ട് വിജയിച്ചെങ്കിലും അവരുടെ പാർട്ടി തിരഞ്ഞെടുപ്പിൽ തോറ്റില്ലേ’; ബ്രിജ് ഭൂഷൺ

ഓരോ രക്തസാക്ഷികളുടെയും ചോര പുരണ്ടത് ഇത്തരത്തിലുള്ള ചുവന്ന തോർത്തിലാണെന്നാണ് മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് പി.വി അൻവർ മറുപടി പറഞ്ഞത്. നിലവിൽ നാലാം നിരയിലെ സീറ്റാണ് അൻവറിന് അനുവദിച്ചിരിക്കുന്നത്. പ്രത്യേക സീറ്റ് ബ്ലോക്കായി കണക്കാക്കുമെന്നുള്ളതും സ്പീക്കർ കഴിഞ്ഞ ദിവസം അനുവദിച്ചിരുന്നു.

Top