CMDRF

അന്‍വര്‍ യുഡിഎഫിനൊപ്പം നില്‍ക്കണം, വിലപേശുന്നത് ശരിയല്ല: തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍

പാർട്ടിയില്‍ ചർച്ചകൾ നടത്തിയാണ് സ്ഥാനാർത്ഥി നിർണയം അടക്കം നടത്തിയിട്ടുള്ളത്. ആ കാര്യങ്ങൾക്കൊന്നും ഒരു വീഴ്ചയും പറ്റിയിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അന്‍വര്‍ യുഡിഎഫിനൊപ്പം നില്‍ക്കണം, വിലപേശുന്നത് ശരിയല്ല: തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍
അന്‍വര്‍ യുഡിഎഫിനൊപ്പം നില്‍ക്കണം, വിലപേശുന്നത് ശരിയല്ല: തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍

കോട്ടയം: യുഡിഎഫിനൊപ്പം ആണ് പി വി അന്‍വര്‍ നില്‍ക്കേണ്ടതെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ. കോൺഗ്രസുമായി അൻവർ വിലപേശിയാൽ എൽഡിഎഫ് വിരുദ്ധ വോട്ടുകളിൽ വിള്ളൽ വീഴും. പാലക്കാട്ടെ വിമർശനങ്ങളെല്ലാം ഷാഫി പറമ്പിലിന്റെ തലയിൽ വെക്കുന്നത് ശരിയല്ലെന്നും, അൻവർ യുഡിഎഫിനൊപ്പം നിന്നാൽ ഒരുപാട് സ്കോപ്പുണ്ട് എന്നും തിരുവഞ്ചൂർ രാധാകൃഷ്ണൻ പറഞ്ഞു.

പുതിയ പാർട്ടി അൻവർ രൂപീകരിച്ചത് സംസ്ഥാന സർക്കാരിനെ എതിർക്കാൻ വേണ്ടിയാണ്. അൻവർ ഇനിയും ഉപാധികൾ വെച്ച് മുന്നോട്ടുപോകരുത്. യുഡിഎഫിനൊപ്പം ചേർന്ന് സർക്കാരിനെതിരെയുള്ള പ്രതികാരം തീർക്കണമെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ പറയുന്നു. അതല്ല ഇനി യുഡിഎഫുമായി തർക്കിക്കാൻ ഒരു അവസരം ഉണ്ടാക്കിയാൽ അൻവർ ഉയർത്തിയ നിലപാടുകൾക്ക് അത് വിപരീതമാകും.

Also Read: ‘പി.വി അന്‍വറിന്റെ പ്രസ്താവന ഒരിക്കലും അംഗീകരിക്കാന്‍ കഴിയാത്തത്’: രാഹുല്‍ മാങ്കൂട്ടത്തില്‍

കോൺഗ്രസ് തന്നെ ജയിക്കും

P.V ANWAR MLA

അൻവർ ആദ്യം എടുക്കേണ്ടത് മാനസികമായ ഒരു തീരുമാനമാണ് എന്നും ശേഷമാണ് യുഡിഎഫിന് അനുകൂലമായ ഒരു നിലപാട് എടുക്കേണ്ടതെന്നും തിരുവഞ്ചൂർ പ്രതികരിച്ചു.

Also Read: കോണ്‍ഗ്രസ്- ശിവസേന യോഗം ഇന്ന് മുംബൈയില്‍

നിലവിലെ എല്ലാ വിവാദങ്ങളും കോൺഗ്രസിന് അനുകൂലമായി വരും. എല്ലാ സംഭവങ്ങൾക്കും ഒടുവിൽ പാർട്ടി ജയിക്കും. പാര്‍ട്ടിക്കുള്ളില്‍ എതുര്‍പ്പുകള്‍ ഉള്ളവര്‍ പുറത്തുപോയി കത്തിയെടുത്ത് ഭീഷണിപ്പെടുത്തുന്നത് ശരി അല്ലെന്നും തിരുവഞ്ചൂർ പറഞ്ഞു. പാർട്ടിക്ക് അകത്ത് പറഞ്ഞ് തീർക്കേണ്ടതാണ് പ്രശനങ്ങൾ. പാർട്ടിയില്‍ ചർച്ചകൾ നടത്തിയാണ് സ്ഥാനാർത്ഥി നിർണയം അടക്കം നടത്തിയിട്ടുള്ളത്. ആ കാര്യങ്ങൾക്കൊന്നും ഒരു വീഴ്ചയും പറ്റിയിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Top