അൻവറിന്റെ നീക്കം ഡിഎംകെ മുന്നണിയിൽ ചേരാൻ ഇ.എ. സുകു

അന്‍വര്‍ രൂപീകരിക്കുന്ന ഈ പുതിയ പാര്‍ട്ടിക്ക് ചേരാൻ കഴിയുന്നത് ഡിഎംകെ മുന്നണിയിലാണ്. ബിജെപിയെ ഫലപ്രദമായി പ്രതിരോധിക്കുന്നതും ഡിഎംകെയാണ്.

അൻവറിന്റെ നീക്കം ഡിഎംകെ മുന്നണിയിൽ ചേരാൻ ഇ.എ. സുകു
അൻവറിന്റെ നീക്കം ഡിഎംകെ മുന്നണിയിൽ ചേരാൻ ഇ.എ. സുകു

മലപ്പുറം: സ്വർണ്ണ കള്ളക്കടത്ത് വിവാദങ്ങളിൽ മുഖ്യമന്ത്രിയോടും സിപിഎമ്മിനോടും ഇടഞ്ഞ പി.വി അൻവർ ഡിഎംകെ മുന്നണിയിലേക്കെന്ന് സൂചന. അൻവർ ഡിഎംകെ നേതാക്കളുമായി ചെന്നൈയിൽ ചർച്ച നടത്തി. ഇതിന്റെ ചിത്രങ്ങളും പുറത്ത് വന്നു. ബിജെപിയെ ഏറ്റവും ഫലപ്രദമായി പ്രതിരോധിക്കുന്ന മുന്നണിയെന്ന നിലയിലാണ് അൻവർ ഡിഎംകെയെ കണ്ടതെന്നാണ് വിവരം. എന്നാൽ മുന്നണിയിൽ ചേരുന്നതിൽ ഇതുവരെയും അൻവറിന്റെ പ്രതികരണം വന്നിട്ടില്ല.

അൻ‍വറിന്‍റെ സഹപ്രവര്‍ത്തകൻ ഇ.എ. സുകു ഈ നീക്കം ഡിഎംകെ മുന്നണിയിൽ ചേരാനെന്ന് മാധ്യമങ്ങളോട് പറഞ്ഞു. അന്‍വര്‍ രൂപീകരിക്കുന്ന ഈ പുതിയ പാര്‍ട്ടിക്ക് ചേരാൻ കഴിയുന്നത് ഡിഎംകെ മുന്നണിയിലാണ്. അതേസമയം ബിജെപിയെ ഫലപ്രദമായി പ്രതിരോധിക്കുന്നതും ഡിഎംകെയാണ്.

Also Read: സിപിഎം-ബിജെപി ബന്ധത്തിന് തെളിവെന്ന് വിഡി സതീശൻ

ഇക്കാര്യത്തിൽ നമ്മുടെ കേരളത്തിൽ എൽഡിഎഫ്, യുഡിഎഫ് മുന്നണികള്‍ക്ക് പോരായ്മയുണ്ട്. മലയോരമേഖലയിലെ വന്യമൃഗശല്യം ഫലപ്രദമായി നേരിടാനും തമിഴ്നാട് സര്‍ക്കാരുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കണം. ഇതും ഇപ്പോഴത്തെ നീക്കത്തിന്‍റെ ലക്ഷ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Top