CMDRF

ധോണിയുടെ കീഴില്‍ ഏതൊരു താരവും മികച്ച പ്രകടനം പുറത്തെടുക്കും: നവജ്യോത് സിംഗ് സിദ്ധു

ധോണിയുടെ കീഴില്‍ ഏതൊരു താരവും മികച്ച പ്രകടനം പുറത്തെടുക്കും: നവജ്യോത് സിംഗ് സിദ്ധു
ധോണിയുടെ കീഴില്‍ ഏതൊരു താരവും മികച്ച പ്രകടനം പുറത്തെടുക്കും: നവജ്യോത് സിംഗ് സിദ്ധു

മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ ഏറ്റവും മികച്ച ക്ലബുകളിലൊന്നാണ് ചെന്നൈ സൂപ്പര്‍ കിംഗ്‌സ്. മഹേന്ദ്ര സിംഗ് ധോണിയുടെ നായക കാലഘട്ടമാണ് ടീമിന്റെ വിജയത്തിന് പ്രധാന കാരണങ്ങളിലൊന്ന്. ധോണിയുടെ കീഴില്‍ ഏതൊരു താരവും മികച്ച പ്രകടനം പുറത്തെടുക്കും. ഇതിന്റെ പിന്നിലെ കാരണം പറയുകയാണ് ഇന്ത്യന്‍ മുന്‍ താരം നവജ്യോത് സിംഗ് സിദ്ധു.

ദുബെയും റിസ്വിയും മറ്റൊരു ടീമില്‍ ഇത്ര മികച്ച പ്രകടനം പുറത്തെടുക്കില്ല. ധോണി പൂര്‍ണ്ണമായും ഒരു വ്യത്യസ്തനായ താരമാണ്. ഒരു മികച്ച നായകന് ഏതൊരു താരത്തെയും മികച്ച രീതിയില്‍ കളിപ്പിക്കാന്‍ കഴിയുമെന്നും ഇന്ത്യന്‍ മുന്‍ താരം വ്യക്തമാക്കി.

കഴിവുണ്ടെങ്കിലും അവസരങ്ങള്‍ ലഭിക്കാതിരുന്നാല്‍ ഒന്നും ചെയ്യാന്‍ കഴിയില്ല. യുവതാരങ്ങള്‍ക്ക് അവസരങ്ങള്‍ നല്‍കണം. ആ അവസരങ്ങള്‍ വെല്ലുവിളികളായി കണ്ട് താരങ്ങള്‍ മികച്ച പ്രകടനം നടത്തണം. ശിവം ദുബെയിലും സമീര്‍ റിസ്വിയിലും ആ ആത്മവിശ്വാസം കാണുന്നതായി നവജ്യോത് സിംഗ് സിദ്ധു പറഞ്ഞു.

Top