ഭാര്യയ്ക്കൊപ്പമുള്ള പുരുഷന്റെ ഏതുതരം ലൈംഗിക ബന്ധവും ബലാത്സംഗമല്ല, ഭാര്യയുടെ സമ്മതം അപ്രസക്തം; മധ്യപ്രദേശ് ഹൈക്കോടതി

ഭോപ്പാല്‍: ‘പ്രകൃതിവിരുദ്ധ’ ലൈംഗിക ബന്ധം ഉള്‍പ്പെടെ ഭാര്യയ്ക്കൊപ്പമുള്ള പുരുഷന്റെ ഏതുതരം ലൈംഗിക ബന്ധവും ബലാത്സംഗമല്ലെന്ന് മധ്യപ്രദേശ് ഹൈക്കോടതി. ഇത്തരം സന്ദര്‍ഭങ്ങളില്‍ ഭാര്യയുടെ സമ്മതം അപ്രസക്തമാണെന്നും കോടതി ചൂണ്ടികാട്ടി. വൈവാഹിക ബലാത്സംഗം കുറ്റകരമല്ലെന്ന് ചൂണ്ടികാട്ടിയായിരുന്നു ഹൈക്കോടതിയുടെ നിരീക്ഷണം.

വിവാഹം സാധുവാണൈങ്കില്‍ ഒപ്പം താമസിക്കുന്ന ഭാര്യയുമായി പുരുഷന് ഏത് തരത്തിലുള്ള ലൈംഗികബന്ധത്തിലും ഏര്‍പ്പെടാമെന്നാണ് കോടതി നിരീക്ഷണം. ഭാര്യയുടെ പ്രായം പതിനഞ്ച് വയസ്സിന് മുകളിലാണെങ്കില്‍ ഇത് ബലാത്സംഗമായി കണക്കാക്കാന്‍ കഴിയില്ലെന്ന് ജസ്റ്റിസ് ഗുര്‍പാല്‍ സിംഗ് അലുവാലിയ നിരീക്ഷിച്ചു.

മനീഷ് സഹു എന്നയാള്‍ക്കെതിരെ ഭാര്യ നല്‍കിയ പരാതിക്കെതിരെ നല്‍കിയ അപ്പീലിലാണ് കോടതിയുടെ വിചിത്രമായ നിരീക്ഷണം. ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ 377-ാം വകുപ്പ് പ്രകാരം പ്രകൃതി വിരുദ്ധ ലൈംഗിക ബന്ധത്തിലേര്‍പ്പെട്ടുവെന്ന് ചൂണ്ടികാട്ടിയാണ് കേസ്. ഭാര്യ നല്‍കിയ പരാതിക്കെതിരെ മനീഷ് ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.

Top