110 ബില്യണ്‍ ഡോളറിന്റെ ഓഹരി ‘ബൈബാക്ക്’ പ്രഖ്യാപിച്ച് ആപ്പിള്‍

110 ബില്യണ്‍ ഡോളറിന്റെ ഓഹരി ‘ബൈബാക്ക്’ പ്രഖ്യാപിച്ച് ആപ്പിള്‍
110 ബില്യണ്‍ ഡോളറിന്റെ ഓഹരി ‘ബൈബാക്ക്’ പ്രഖ്യാപിച്ച് ആപ്പിള്‍

പാദഫല പ്രഖ്യാപനത്തോടൊപ്പം യു.എസിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ഓഹരി തിരികെ വാങ്ങല്‍ പദ്ധതിയുമായി ആപ്പിള്‍. ലാഭവീതം നാല് ശതമാനം കൂട്ടിയതോടൊപ്പം ഒമ്പത് ലക്ഷം കോടി രൂപയുടെ ഓഹരികള്‍ തിരികെ വാങ്ങുന്ന പദ്ധതിയാണ് കമ്പനി പ്രഖ്യാപിച്ചത്.ത്രൈമാസ വരുമാനത്തില്‍ ഇടിവുണ്ടായെങ്കിലും അത് പ്രതീക്ഷിച്ചതിലും കുറവായിരുന്നുവെന്നാണ് വിലയിരുത്തല്‍. കടുത്ത മത്സരവും വിവിധ രാജ്യങ്ങളില്‍നിന്നുള്ള നിയന്ത്രണങ്ങളും നേരിടേണ്ടിവന്നിട്ടും സ്മാര്‍ട്ട്‌ഫോണ്‍ വിപണിയില്‍ കമ്പനി മുന്നേറ്റം നടത്തുമെന്നാണ് വിലയിരുത്തല്‍.

ഇതേതുടര്‍ന്ന് ഓഹരി വിലയില്‍ ആറ് ശതമാനത്തിലേറെ കുതിപ്പുണ്ടായി. വിപണിമൂല്യമാകട്ടെ 160 ബില്യണ്‍ ഡോളറിലേറെ കൂടുകയും ചെയ്തു. കമ്പനിയുടെ വരുമാനം നാല് ശതമാനം താഴ്ന്ന് 90.8 ബില്യണ്‍ ഡോളറായി. കമ്പനിയുടെ വരുമാനം നാല് ശതമാനം ഇടിഞ്ഞ് 90.01 ബില്യണ്‍ ഡോളറിലെത്തുമെന്നായിരുന്നു വിശകലന സ്ഥാപനമായ എല്‍എസ്ഇജിയുടെ വിലയിരുത്തല്‍. ഐഫോണ്‍ ഡിമാന്റിലെ കുറവും ചൈനയില്‍നിന്നുള്ള കടുത്ത മത്സരവും മൂലം ആപ്പിളിന്റെ ഓഹരി വില ഈ വര്‍ഷം 10 ശതമാനം ഇടിവ് നേരിട്ടിരുന്നു.

Top