CMDRF

ഓപ്പണ്‍ എഐ ഫണ്ട് സമാഹരണത്തില്‍ നിന്ന് പിന്‍മാറി ആപ്പിള്‍

മൈക്രോസോഫ്റ്റ്, എന്‍വിഡിയ തുടങ്ങിയ കമ്പനികൾ ഓപ്പണ്‍ എഐയുമായി ചര്‍ച്ചയിലാണ്

ഓപ്പണ്‍ എഐ ഫണ്ട് സമാഹരണത്തില്‍ നിന്ന് പിന്‍മാറി ആപ്പിള്‍
ഓപ്പണ്‍ എഐ ഫണ്ട് സമാഹരണത്തില്‍ നിന്ന് പിന്‍മാറി ആപ്പിള്‍

650 കോടി ഡോളര്‍ സമാഹരിക്കാന്‍ ലക്ഷ്യമിട്ടുള്ള ഓപ്പണ്‍ എഐ ചർച്ചകളിൽ നിന്ന് ആപ്പിള്‍ പിന്‍മാറിയതായി റിപ്പോര്‍ട്ട്. മൈക്രോസോഫ്റ്റ്, എന്‍വിഡിയ തുടങ്ങിയ കമ്പനികളും ഓപ്പണ്‍ എഐയുമായി ചര്‍ച്ചയിലാണ്. മുമ്പേ 1300 കോടി ഡോളര്‍ ഓപ്പണ്‍ എഐയില്‍ നിക്ഷേപിച്ചിട്ടുള്ള മൈക്രോസോഫ്റ്റ് 100 കോടി കൂടി നിക്ഷേപിക്കുമെന്നാണ് കരുതുന്നത്.

Also Read: ഷവോമിയുടെ പുതിയ 14T സീരീസ്

ഓപ്പണ്‍ എഐയുടെ ധനസമാഹരണത്തിന്റെ ഭാഗമായി കഴിഞ്ഞമാസമാണ് ആപ്പിളുമായുള്ള ചര്‍ച്ച നടക്കുന്നതായ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നത്. 2022 ല്‍ ചാറ്റ് ജിപിടി പുറത്തിറക്കിയതോടെ ശ്രദ്ധേയരായ ഓപ്പണ്‍ എഐ ഇപ്പോള്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് രംഗത്തെ മുന്‍നിരക്കാരാണ്. എഐ രംഗത്തെ മത്സരത്തിന്‍ മുന്നേറാനായി കോടിക്കണക്കിന് തുക നിക്ഷേപം നടത്താനുള്ള ശ്രമങ്ങളിലാണ് നിരവധി കമ്പനികള്‍ ഇപ്പോൾ.

Top