മസ്‌കത്ത്: സുല്‍ത്താനേറ്റ് ഓഫ് ഒമാനില്‍ ഡിജിറ്റല്‍ സേവനത്തിനൊരുങ്ങി ആപ്പിള്‍ പേ. ലോഞ്ചിങ് തീയതി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും സെപ്റ്റംബറോടെ പ്രാബല്യത്തില്‍ വരുമെന്നാണ് മേഖലയില്‍ പ്രവര്‍ത്തിക്കുന്ന വൃത്തങ്ങളെ അടിസ്ഥാനമാക്കി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
നിലവില്‍ ജി.സി.സി രാജ്യങ്ങളില്‍ യു.എ.ഇ. സൗദി അറേബ്യ, ഖത്തര്‍, ബഹ്‌റൈന്‍ എന്നിവിടങ്ങളില്‍ ആപ്പിള്‍ പേ സേവനം ലഭ്യമാണ്. ഉപഭോക്താക്കള്‍ക്ക് ഏത് ബാങ്കിലേക്കും കാര്‍ഡ് ലെസ് പേമെന്റ് നടത്താനാകും എന്നതാണ് ആപ്പിള്‍ പേയുടെ പ്രത്യേകത നിലവിലെ പ്രവണത അനുസരിച്ച് കാര്‍ഡ് പേമെന്റില്‍ നിന്ന് കാര്‍ഡ് ലെസ് പേമന്റിലേക്ക് മാറാനുള്ള ഒരുക്കത്തിലാണ് ഒമാനിലെ ബാങ്കിടപാടുകാര്‍.
റീട്ടെയിലറുടെയും ഉപഭോക്താവിന്റെയും അക്കൗണ്ടുകള്‍ ഒരേ ബാങ്കിലാണെങ്കില്‍ മാത്രമേ നിലവില്‍ ഡിജിറ്റല്‍ പേമെന്റുകള്‍ കൈമാറ്റം ചെയ്യുവാന്‍ കഴിയുള്ളു. എന്നാല്‍, ആപ്പിള്‍ പേ സേവനം വരുന്നതോടെ അതില്‍ മാറ്റം വരും. ഏത് ബാങ്ക് അക്കൗണ്ടുകാര്‍ക്കും ഡിജിറ്റല്‍ പേമെന്റ് രീതിയിലേക്ക് മാറാന്‍ സാധിക്കും.