നഗ്നചിത്രങ്ങൾ സൃഷ്ടിക്കാൻ കഴിയുന്ന ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അധിഷ്ഠിത ആപ്പുകൾ ആപ്പ് സ്റ്റോറിൽ നിന്ന് നീക്കം ചെയ്തിരിക്കുകയാണ് ആപ്പിൾ. റിപ്പോർട്ടുകൾ പ്രകാരം “ആർട്ട് ജനറേറ്റർ” എന്ന കാറ്റഗറിയിലുള്ള ആപ്പായാണ് ഇത്തരം എ.ഐ ആപ്പുകൾ മാർക്കറ്റ് ചെയ്യപ്പെടുന്നത്. എ.ഐ ചിത്രങ്ങൾ നിർമിക്കുന്നതടക്കം ആപ്പ് നൽകുന്ന സേവനങ്ങൾ ഇൻസ്റ്റഗ്രാം പരസ്യങ്ങളിലൂടെയാണ് പ്രമോട്ട് ചെയ്യുന്നത്.
ഉപയോക്താക്കൾക്ക് “ഏത് പെൺകുട്ടിയുടെയും വസ്ത്രം അഴിക്കാം എന്നാണ് പരസ്യവാചകമായി നൽകുന്നതെന്നും റിപ്പോർട്ടുകൾ പറയുന്നു. റിപ്പോർട്ട് അനുസരിച്ച്, ആപ്പ് സ്റ്റോറിൽ നിന്ന് മൂന്ന് ആപ്ലിക്കേഷനുകൾ ആപ്പിൾ നീക്കം ചെയ്തിട്ടുണ്ട്. ആപ്പിളിൻ്റെ ആപ്പ് സ്റ്റോർ നയങ്ങൾ കർശനമാണെങ്കിലും ഇതുപോലുള്ള ആപ്പുകൾ തുടക്കം മുതലേ സ്റ്റോറിൽ കടന്നുകയറുന്നുണ്ട്.