CMDRF

ട്രൈ-ഫോള്‍ഡ് ഡിസൈനിലുള്ള ഫോള്‍ഡബിള്‍ തയ്യാറാക്കാന്‍ ആപ്പിള്‍

പുതുക്കിയിരിക്കുന്ന പേറ്റന്റില്‍ ഒരു ഔട്ടര്‍ ഡിസ്പ്ലെ അധികമായി കൂട്ടിച്ചേര്‍ത്തിരിക്കുന്നു എന്നതാണ് പേറ്റന്റ്ലി ആപ്പിള്‍ കണ്ടെത്തിയിരിക്കുന്നത്.

ട്രൈ-ഫോള്‍ഡ് ഡിസൈനിലുള്ള ഫോള്‍ഡബിള്‍ തയ്യാറാക്കാന്‍ ആപ്പിള്‍
ട്രൈ-ഫോള്‍ഡ് ഡിസൈനിലുള്ള ഫോള്‍ഡബിള്‍ തയ്യാറാക്കാന്‍ ആപ്പിള്‍

ട്രൈ-ഫോള്‍ഡ് ഡിസൈനിലുള്ള ഫോള്‍ഡബിള്‍ തയ്യാറാക്കാന്‍ ആപ്പിള്‍ ഒരുങ്ങുന്നു. ഫോള്‍ഡബിള്‍ ഫോണുകളുണ്ടോ എന്ന് കളിയാക്കി ചോദിക്കുന്നവര്‍ക്ക് മറുപടി നല്‍കാന്‍ ആപ്പിള്‍ ഒരുങ്ങുന്നതായാണ് ‘പേറ്റന്റ്ലി ആപ്പിള്‍’ ഒരു റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നത്. ആപ്പിള്‍ ഫോള്‍ഡബിളിനെ കുറിച്ച് ആലോചിക്കുന്നതായി മുമ്പും സൂചനകള്‍ പുറത്തുവന്നിട്ടുണ്ടെങ്കിലും പേറ്റന്റ് വിവരങ്ങള്‍ വരുന്നത് ഇതാദ്യമായാണ്. ‘ഇലക്ട്രോണിക് ഡിവൈസസ് വിത്ത് ഡിസ്പ്ലെ ആന്‍ഡ് ടച്ച് സെന്‍സര്‍ സ്‌ട്രെക്ച്ചര്‍’ എന്ന തലക്കെട്ടില്‍ ഒരു പേറ്റന്റ് യുഎസ് പേറ്റന്റ് ആന്‍ഡ് ട്രേഡ്മാര്‍ക്ക് ഓഫീസില്‍ ആപ്പിള്‍ കമ്പനി അപ്ഡേറ്റ് ചെയ്തിരിക്കുകയാണ്.

ഇപ്പോള്‍ പുതുക്കിയിരിക്കുന്ന പേറ്റന്റില്‍ ഒരു ഔട്ടര്‍ ഡിസ്പ്ലെ അധികമായി കൂട്ടിച്ചേര്‍ത്തിരിക്കുന്നു എന്നതാണ് പേറ്റന്റ്ലി ആപ്പിള്‍ കണ്ടെത്തിയിരിക്കുന്നത്. ഇതിനൊപ്പമൊരു ഇന്നര്‍ ഡിസ്പ്ലെയും മൂന്നാം ഡിസ്പ്ലെയും ചേരുന്നതോടെ രൂപഘടനയില്‍ ‘വാവെയ് മേറ്റ് എക്സ്ടി’യുടെ അതേ രൂപത്തില്‍ വരുന്ന ട്രൈ-ഫോള്‍ഡബിളാണ് ഈ ഐഫോണ്‍ എന്നാണ് പേറ്റന്റ് വിവരങ്ങള്‍ വിശകലനം ചെയ്ത് പേറ്റന്റ്ലി ആപ്പിള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

Also Read: ഐഫോണ്‍ 16 പ്രോ തുടക്കത്തിലെ പാളിയോ?

എല്ലാ ഡിസ്പ്ലെയിലും ടച്ച് സെന്‍സറുകള്‍ ഉള്‍പ്പെടുത്തുന്നതും ഓരോ ഡിസ്പ്ലെയും അതിന്റെതായി ടച്ച് ഇന്‍പുട്ടുകള്‍ സ്വീകരിക്കുമെന്നതും ആപ്പിള്‍ ട്രൈ-ഫോള്‍ഡിന്റെ ഓരോ ഡിസ്പ്ലെയും വ്യത്യസ്ത ഉപയോഗത്തിന് വഴിവെക്കും എന്നാണ് സൂചന. മധ്യ ഡിസ്പ്ലെ സ്വതന്ത്രമായി ഉപയോഗിക്കാനും കഴിഞ്ഞേക്കും. എന്നാല്‍ ഇപ്പോള്‍ പുതുക്കിയ പേറ്റന്റ് മാത്രമാണ് സമര്‍പ്പിക്കപ്പെട്ടിരിക്കുന്നത് എന്നതിനാല്‍ ഈ ഫോള്‍ഡബിളിന്റെ പ്രാരംഭ നിര്‍മാണം അണിയറയില്‍ ആപ്പിള്‍ തുടങ്ങിയിട്ടുണ്ടോ എന്ന സ്ഥിരീകരണം വരാനുണ്ട്. എങ്കിലും വരുംഭാവിയില്‍ തന്നെ ഐഫോണ്‍ ഫോള്‍ഡബിള്‍ പ്രത്യക്ഷപ്പെട്ടേക്കാം.

Top