CMDRF

2024 ലെറ്റ് ലൂസ് ഇവന്റുമായി ആപ്പിള്‍

2024 ലെറ്റ് ലൂസ് ഇവന്റുമായി ആപ്പിള്‍
2024 ലെറ്റ് ലൂസ് ഇവന്റുമായി ആപ്പിള്‍

ഫോണ്‍ നിര്‍മാതാവ് ആപ്പിളിന്റെ അടുത്ത ഇവന്റ് മെയ് 7ന് നടക്കുമെന്നു പ്രഖ്യാപിച്ചതോടെ എന്തെല്ലാം പുതിയ ഉപകരണങ്ങളാകും കമ്പനി പരിചയപ്പെടുത്തുക എന്ന കാര്യത്തില്‍ ചര്‍ച്ചകളും ആരംഭിച്ചു. ആപ്പിള്‍ ലെറ്റ് ലൂസ് ഇവന്റ് 2024 എന്നു പേരിട്ടിരിക്കുന്ന പരിപാടിയാണ് ഉദ്വേഗം വളര്‍ത്തിയിരിക്കുന്നത്. ഇതുവരെ ലഭിച്ചിരിക്കുന്ന സൂചനകള്‍ വച്ച് പുതിയ ഐപാഡ് ആയിരിക്കും പുറത്തിറക്കാന്‍ പോകുന്ന ഒരു ഉപകരണം. വിദ്യാര്‍ത്ഥികള്‍ മുതല്‍ ആര്‍ട്ടിസ്റ്റുകള്‍ വരെയുള്ളവര്‍ക്ക് ഇത് ഒട്ടനവധി കാര്യങ്ങള്‍ക്ക് പ്രയോജനപ്പെടുത്താന്‍ സാധിച്ചേക്കും.ആപ്പിളിന്റെ അടുത്ത തലമുറയിലെ പ്രൊസസര്‍ ആയ എം4 പരിചയപ്പെടുത്താനും ഈ വേദി ഉപയോഗിച്ചേക്കുമെന്ന് പറയപ്പെടുന്നു. ആം എ കേന്ദ്രീകൃത സിലിക്കന്‍ ആണിത്. അതേസമയം, ആപ്പിളിന്റെ അടുത്ത എതിരാളിയായ മൈക്രോസോഫ്റ്റ് സ്വന്തമായി ആം കേന്ദ്രമായി, നിര്‍മ്മിത ബുദ്ധി എഐ ഉള്‍പ്പെടുത്തി വികസിപ്പിച്ച പ്രൊസസര്‍ ആപ്പിളിന്റെ എം3 ചിപ്പുകളെ മറികടന്നേക്കുമെന്ന അഭ്യൂഹം നിലനില്‍ക്കെ, പുതിയ പ്രൊസസറില്‍ ആപ്പിള്‍ എന്തു പുതുമകളായിരിക്കും കൊണ്ടുവരിക എന്ന കാര്യത്തിലും ആകാംക്ഷയുണ്ട് ഓലെഡ് ഡിസ്‌പ്ലേയുള്ള ഐപാഡ് പ്രോ മോഡലും ആപ്പിള്‍ ലെറ്റ് ലൂസ് ഇവന്റ് 2024ല്‍ പുറത്തെടുത്തേക്കാമെന്ന് വാദിക്കുന്നവരുണ്ട്.

ഐപാഡ് പ്രോയ്ക്കു വേണ്ടിയുള്ള മാഗ്സെയ്ഫ് വയര്‍ലെസ് ചാര്‍ജറാണ് പ്രതീക്ഷിക്കുന്ന മറ്റൊരു ഉപകരണം. അടുത്ത തലമുറ ഐപാഡ് എയര്‍ ഈ വേദിയില്‍ പരിചയപ്പെടുത്തിയേക്കുമെന്നും കരുതപ്പെടുന്നു. മറ്റൊരു സാധ്യത 12.9-ഇഞ്ച് വലിപ്പമുള്ള ഒരു ഐപാഡ് എയര്‍ അവതരിപ്പിച്ചേക്കാമെന്നതാണ്. ഇതുമായി ചേര്‍ത്ത് ഉപയോഗിക്കാവുന്നഒരു മാജിക് കീബോഡും അവതരിപ്പിച്ചേക്കാം. ഐപാഡുകളില്‍, കുറഞ്ഞത് പ്രോ മോഡലുകളിലെങ്കിലും, പുതിയ ന്യൂറല്‍ എഞ്ചിന്‍ ഉണ്ടായിരിക്കാമെന്നും പറയപ്പെടുന്നു. വരും തലമുറയിലെ ഓഎസുകളെല്ലാം തന്നെ എഐ അടിസ്ഥാനമായേക്കാമെന്നതിനാല്‍ ഇതില്‍ അതിശയോക്തിയില്ല. ഹാപ്ടിക് ഫീഡ്ബാക് ഉള്ള ഒരു ആപ്പിള്‍ പെന്‍സിലാണ് അനാവരണം ചെയ്‌തേക്കാവുന്ന മറ്റൊരു ഉപകരണം. ഓലെഡ് ഡി അടക്കമുള്ള ഹാര്‍ഡ് വെയര്‍ അപ്‌ഡേറ്റ് ഉണ്ടായേക്കാമെന്നതിനാല്‍ അടുത്ത തലമുറ ഐപാഡുകള്‍ക്ക് വന്‍ വില വര്‍ദ്ധന പതീക്ഷിക്കാമെന്നായിരുന്നു ഇതുവരെ പറഞ്ഞു കേട്ടിരുന്നത്. എന്നാല്‍, മുന്‍ തലമുറയിലേ മോഡലുകളെ അപേക്ഷിച്ച് വിലയില്‍ വലിയൊരു വര്‍ദ്ധന കണ്ടേക്കില്ലെന്നും വാദമുണ്ട്. ആപ്പിള്‍ ലെറ്റ് ലൂസ് ഇവന്റ 2024 ആഗോളതലത്തില്‍ തന്നെ ലൈവ് ആയി പ്രക്ഷേപണം ചെയ്യുന്നുണ്ട്. ഇന്ത്യന്‍ സമയം രാത്രി 7.30ന് ആയിരിക്കും ഇവന്റ്‌റ് ആരംഭിക്കുക. അമേരിക്കയിലെ വെസ്റ്റ് കോസ്റ്റിലുള്ളവര്‍ക്കു 10 മണി ആണ് സമയം യുഎഇയില്‍ ഉള്ളവര്‍ക്ക് രാത്രി 11 മണി ഗള്‍ഫ് സ്റ്റാന്‍ഡര്‍ഡ് ടൈമിന് ആപ്പിള്‍ ഇവന്റ് കണ്ടു തുടങ്ങാം.

Top