CMDRF

ഐഒഎസ് 18 പതിപ്പിനൊപ്പം ആപ്പിള്‍ ഇന്റലിജന്‍സ് ഫീച്ചറുകള്‍ ഉണ്ടാവില്ല!

ഐഒഎസ് 18 പതിപ്പിനൊപ്പം ആപ്പിള്‍ ഇന്റലിജന്‍സ് ഫീച്ചറുകള്‍ ഉണ്ടാവില്ല!
ഐഒഎസ് 18 പതിപ്പിനൊപ്പം ആപ്പിള്‍ ഇന്റലിജന്‍സ് ഫീച്ചറുകള്‍ ഉണ്ടാവില്ല!

രാനിരിക്കുന്ന ഐഒഎസ് 18 പതിപ്പിനെയും ഐപാഡ് ഒഎസ് 18 നേയും വേറിട്ടതാക്കുന്നത് അതില്‍ വരുന്ന ആപ്പിള്‍ ഇന്റലിജന്‍സ് ഫീച്ചറുകളാണ്. എന്നാല്‍ സെപ്റ്റംബറില്‍ ഔദ്യോഗികമായി പുതിയ ഒഎസുകള്‍ പുറത്തിറക്കുന്നതിനൊപ്പം ആപ്പിള്‍ ഇന്റലിജന്‍സ് ഫീച്ചറുകള്‍ ഉണ്ടാവില്ലെന്നാണ് ബ്ലൂം ബെര്‍ഗ് റിപ്പോര്‍ട്ടില്‍ പറയുന്നത്.

ഒക്ടോബറിലാണ് സോഫ്റ്റ് വെയര്‍ അപ്‌ഡേറ്റിലൂടെ ആപ്പിള്‍ ഇന്റലിജന്‍സ് ഫീച്ചറുകള്‍ ഉപകരണങ്ങളിലെത്തുകയെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. അതായത് ഐഒഎസ് 18 ഉം, ഐപാഡ് ഒഎസ് 18 ഉം അവതരിപ്പിച്ച് ആഴ്ചകള്‍ക്ക് ശേഷമായിരിക്കും ആപ്പിള്‍ ഇന്റലിജന്‍സ് ഫീച്ചറുകള്‍ ഉള്‍പ്പെടുന്ന പുതിയ ഫീച്ചറുകള്‍ ആപ്പിള്‍ അവതരിപ്പിക്കുക.

ഐഒഎസ് 18.1, ഐപാഡ് ഒഎസ് 18.1 ബീറ്റാ പതിപ്പുകളിലൂടെ ആപ്പിള്‍ ഇന്റലിജന്‍സ് ഫീച്ചറുകള്‍ ആദ്യമായി ഡെവലപ്പര്‍മാര്‍ക്ക് ലഭ്യമാക്കാനൊരുങ്ങുകയാണ് കമ്പനി. ഈ ആഴ്ച തന്നെ ബീറ്റാ അപ്‌ഡേറ്റ് എത്തിയേക്കും.ഡ്യുവല്‍ കണക്ഷന്‍ സൗകര്യമുള്ളതിനാല്‍ ഒന്നിലധികം ഉപകരണങ്ങളില്‍ ഒരേ സമയം ഇയര്‍ (2) കണക്റ്റ് ചെയ്യാം.9999 രൂപയ്ക്കാണ് നത്തിങ് ഇയര്‍ 2 ഇന്ത്യന്‍ വിപണിയിലെത്തുക.

ഫ്‌ളിപ്കാര്‍ട്ട്, മിന്ത്ര എന്നീ ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകളിലും മറ്റ് ഓഫ്‌ലൈന്‍ സ്‌റ്റോറുകളിലും ഇത് വില്‍പനയ്‌ക്കെത്തും.ഐഫോണ്‍ 15 പ്രോ, ഐഫോണ്‍ 15 പ്രോ മാക്‌സ്, എം1 ചിപ്പിലും അതിന് ശേഷം ഇറങ്ങിയ ചിപ്പുകളിലും പ്രവര്‍ത്തിക്കുന്ന ഐപാഡ്, മാക്ക് എന്നിവയിലുമാണ് ആപ്പിള്‍ ഇന്റലിജന്‍സ് ഫീച്ചറുകള്‍ അവതരിപ്പിക്കുക.

Top