അപേക്ഷ ക്ഷണിച്ചു ; നോർക്കയുടെ പ്രവാസി കേരളീയ ക്ഷേമ ബോർഡിൽ ഒഴിവ്

പബ്ലിക് റിലേഷന്‍സ് ഓഫീസറുടെ ഒഴിവിലേയ്ക്കാണ് അപേക്ഷ ക്ഷണിച്ചത്. ഒരുവര്‍ഷത്തേയ്ക്കാണ് കരാർ അടിസ്ഥാനത്തിൽ നിയമനം

അപേക്ഷ ക്ഷണിച്ചു ; നോർക്കയുടെ പ്രവാസി കേരളീയ ക്ഷേമ ബോർഡിൽ ഒഴിവ്
അപേക്ഷ ക്ഷണിച്ചു ; നോർക്കയുടെ പ്രവാസി കേരളീയ ക്ഷേമ ബോർഡിൽ ഒഴിവ്

തിരുവന്തപുരം : കേരള സർക്കാരിന്റെ നോർക്ക വകുപ്പിനു കീഴിലുള്ള കേരള പ്രവാസി കേരളീയ ക്ഷേമ ബോർഡിൽ (തിരുവനന്തപുരം നോര്‍ക്ക സെന്ററി) ൽ ഒഴിവ്. പബ്ലിക് റിലേഷന്‍സ് ഓഫീസറുടെ ഒഴിവിലേയ്ക്കാണ് അപേക്ഷ ക്ഷണിച്ചത്. ഒരുവര്‍ഷത്തേയ്ക്കാണ് കരാർ അടിസ്ഥാനത്തിൽ നിയമനം.

പബ്ലിക് റിലേഷൻസ്/ മാസ് കമ്മ്യൂണിക്കേഷൻസ്/ ജേർണലിസം ഇവയിലൊന്നിൽ ബിരുദാനന്തര ബിരുദം / ബിരുദം / പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ എന്നിവയാണ് വിദ്യാഭ്യാസ യോഗ്യത. മാധ്യമപ്രവര്‍ത്തനത്തിലും പബ്ലിക് റിലേഷന്‍സിലും 3 വർഷത്തെ പ്രവൃത്തി പരിചയവും ഉളളവര്‍ക്ക് അപേക്ഷിക്കാം.

45 വയസാണ് പ്രായ പരിധി. 35000 രൂപയാണ് പ്രതിമാസ ശമ്പളം. താല്‍പര്യമുളള ഉദ്യോഗാര്‍ത്ഥികള്‍ വിശദമായ ബയോഡാറ്റാ വിദ്യാഭ്യാസ, പ്രവൃത്തിപരിചയ സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകള്‍ എന്നിവ സഹിതം 2024 നവംബര്‍ 08 ന് വൈകിട്ട് 5 മണിക്കകം ceo@pravasikerala.org എന്ന ഇ-മെയിലില്‍ അപേക്ഷ നല്‍കാവുന്നതാണ്. വിശദമായ നോട്ടിഫിക്കേഷന്‍ www.pravasikerala.org വെബ് സൈറ്റില്‍ ലഭ്യമാണ്.

Top