എം.​ബി.​എ, പി​എ​ച്ച്.​ഡി പ്ര​വേ​ശ​ന​ത്തി​ന് അ​പേ​ക്ഷ​ക​ൾ ക്ഷ​ണി​ച്ചു

ര​ണ്ടു​വ​ർ​ഷ​ത്തെ എം.​ബി.​എ പ്രോ​ഗ്രാ​മി​ന് ട്യൂ​ഷ​ൻ ഫീ​സ് അ​ട​ക്കം മൊ​ത്തം 21 ല​ക്ഷം രൂ​പ​യാ​ണ് കോ​ഴ്സ് ഫീ​സ്.

എം.​ബി.​എ, പി​എ​ച്ച്.​ഡി പ്ര​വേ​ശ​ന​ത്തി​ന് അ​പേ​ക്ഷ​ക​ൾ ക്ഷ​ണി​ച്ചു
എം.​ബി.​എ, പി​എ​ച്ച്.​ഡി പ്ര​വേ​ശ​ന​ത്തി​ന് അ​പേ​ക്ഷ​ക​ൾ ക്ഷ​ണി​ച്ചു

2025 വ​ർ​ഷ​ത്തെ ഇ​ന്ത്യ​ൻ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് മാ​നേ​ജ്മെ​ന്റ് (ഐ.​ഐ.​എം) മും​ബൈ എം.​ബി.​എ, പി​എ​ച്ച്.​ഡി റെ​ഗു​ല​ർ ​പ്രോ​ഗ്രാ​മു​ക​ളി​ൽ പ്ര​വേ​ശ​ന​ത്തി​ന് അ​പേ​ക്ഷ​ക​ൾ ക്ഷ​ണി​ച്ചു. കോ​ഴ്സു​ക​ളു​ടെ സം​ക്ഷി​പ്ത വി​വ​ര​ങ്ങ​ൾ ചു​വ​ടെ നൽകുന്നു.

ഡാ​റ്റാ സ​യ​ൻ​സ്, ഓ​പ​റേ​ഷ​ൻ​സ് മാ​നേ​ജ്മെ​ന്റ്, മാ​ർ​ക്ക​റ്റി​ങ്, ഫി​നാ​ൻ​ഷ്യ​ൽ റി​പ്പോ​ർ​ട്ടി​ങ് ആ​ൻ​ഡ് അ​ക്കൗ​ണ്ടി​ങ്, മൈ​ക്രോ ഇ​ക്ക​ണോ​മി​ക്സ്, സ​പ്ലൈ ചെ​യി​ൻ മാ​നേ​ജ്മെ​ന്റ്, ആ​ർ​ട്ടി​ഫി​ഷ്യ​ൽ ഇ​ന്റ​ലി​ജ​ൻ​സ് ആ​ൻ​ഡ് മെ​ഷ്യ​ൻ ലേ​ണി​ങ് ടെ​ക്നി​ക്സ്, കോ​ർ​പ​റേ​റ്റ് ഫി​നാ​ൻ​സ്, സ​സ്റ്റൈ​ന​ബി​ൾ ഡെ​വ​ല​പ്മെ​ന്റ്, മാ​സ്റ്റ​ർ ഓ​ഫ് ബി​സി​ന​സ് അ​ഡ്മി​നി​സ്ട്രേ​ഷ​ൻ (എം.​ബി.​എ), ര​ണ്ടു​വ​ർ​ഷ​ത്തെ ഫു​ൾ​ടൈം കോ​ഴ്സ് അതോടൊപ്പം പ്രോ​ജ​ക്ട് മാ​നേ​ജ്മെ​ന്റ്, ബി​സി​ന​സ് റി​സ​ർ​ച്ച് മു​ത​ലാ​യ വി​ഷ​യ​ങ്ങ​ൾ പ​ഠി​പ്പി​ക്കും.

അ​ന​ലി​റ്റി​ക്സ്, ആ​ർ​ട്ടി​ഫി​ഷ്യ​ൽ ഇ​ന്റ​ലി​ജ​ൻ​സ്, മെ​ഷ്യ​ൻ ലേ​ണി​ങ്, സ​പ്ലൈ ചെ​യി​ൻ മാ​നേ​ജ്മെ​ന്റ്, എം.​ബി.​എ (ഓ​പ​റേ​ഷ​ൻ​സ് ആ​ൻ​ഡ് സ​പ്ലൈ ചെ​യി​ൻ മാ​നേ​ജ്മെ​ന്റ്), ര​ണ്ടു​വ​ർ​ഷം. മാ​നു​ഫാ​ക്ച​റി​ങ്, പ്രോ​ജ​ക്ട് മാ​നേ​ജ്മെ​ന്റ്, മാ​ർ​ക്ക​റ്റി​ങ്, ഹ്യൂ​മ​ൻ റി​സോ​ഴ്സ​സ്, ഫി​നാ​ൻ​സ്, ഓ​പ​റേ​ഷ​ൻ​സ്, വെ​യ​ർ​ഹൗ​സ് മാ​നേ​ജ്മെ​ന്റ്, ലോ​ജി​സ്റ്റി​ക്സ് മാ​നേ​ജ്മെ​ന്റ്, മാ​നേ​ജീ​രി​യ​ൽ ക​മ്യൂ​ണി​ക്കേ​ഷ​ൻ മു​ത​ലാ​യ വി​ഷ​യ​ങ്ങ​ളും പ​ഠി​പ്പി​ക്കും.

Also Read: കോട്ടയത്ത് ഐഐഐടി പഠിക്കാം; അറിയാം കൂടുതൽ വിവരങ്ങൾ

ഈ പ​ഠ​ന വി​ഷ​യ​ങ്ങ​ൾ എം.​ബി.​എ (സ​സ്റ്റൈ​ന​ബി​ലി​റ്റി മാ​നേ​ജ്മെ​ന്റ്), ര​ണ്ടു​വ​ർ​ഷം, ഇ​ൻ​ഡ​സ്ട്രി​യ​ൽ സ​സ്റ്റൈ​ന​ബി​ലി​റ്റി മാ​നേ​ജ്മെ​ന്റ്, ബി​സി​ന​സ് സ്ട്രാ​റ്റ​ജി, സേ​ഫ്റ്റി മാ​നേ​ജ്മെ​ന്റ്, കോ​ർ​പ​റേ​റ്റ് സോ​ഷ്യ​ൽ റെ​സ്​​പോ​ൺ​സ​ബി​ലി​റ്റി അ​ട​ക്ക​മു​ള്ള​താ​ണ്.

പ്ര​വേ​ശ​ന യോ​ഗ്യ​ത: 50 ശ​ത​മാ​നം മാ​ർ​ക്കി​ൽ/​ത​ത്തു​ല്യ സി.​ജി.​പി.​എ​യി​ൽ കു​റ​യാ​തെ ബി​രു​ദം (എ​സ്.​സി/​എ​സ്.​ടി/​പി.​ഡ​ബ്ലി​യു.​ഡി വി​ഭാ​ഗ​ങ്ങ​ൾ​ക്ക് 45 ശ​ത​മാ​നം മാ​ർ​ക്ക് മ​തി). അ​വ​സാ​ന​വ​ർ​ഷ ബി​രു​ദ വി​ദ്യാ​ർ​ഥി​ക​ളെ​യും ഇതിനായി പ​രി​ഗ​ണി​ക്കും.

സെ​ല​ക്ഷ​ൻ: ഐ.​ഐ.​എം കാ​റ്റ്-2024 സ്കോ​ർ അ​ടി​സ്ഥാ​ന​ത്തി​ൽ ഷോ​ർ​ട്ട്‍ലി​സ്റ്റ് ചെ​യ്ത് വ്യ​ക്തി​ഗ​ത അ​ഭി​മു​ഖം ന​ട​ത്തി​യാ​ണ് സെ​ല​ക്ഷ​ൻ. വി​ശ​ദ​വി​വ​ര​ങ്ങ​ള​ട​ങ്ങി​യ ബ്രോ​ഷ​ർ www.iimmumbai.ac.in/admission-2025ൽ​നി​ന്ന് ഡൗ​ൺ​ലോ​ഡ് ചെ​യ്യാം. അ​പേ​ക്ഷാ ഫീ​സ് 2000 രൂ​പ. എ​സ്.​സി/​എ​സ്.​ടി/​ഇ.​ഡ​ബ്ല്യു.​എ​സ്/​പി.​ഡ​ബ്ല്യു.​ഡി വി​ഭാ​ഗ​ങ്ങ​ളി​ൽ​പെ​ടു​ന്ന​വ​ർ​ക്ക് 1000 രൂ​പ മ​തി. ഓ​ൺ​ലൈ​നാ​യി ജ​നു​വ​രി 31 വ​രെ അ​പേ​ക്ഷി​ക്കാം.

Also Read: കെ-ടെറ്റ് 2024: നവമ്പർ 20 വരെ അപേക്ഷിക്കാം

ര​ണ്ടു​വ​ർ​ഷ​ത്തെ എം.​ബി.​എ പ്രോ​ഗ്രാ​മി​ന് ട്യൂ​ഷ​ൻ ഫീ​സ് അ​ട​ക്കം മൊ​ത്തം 21 ല​ക്ഷം രൂ​പ​യാ​ണ് കോ​ഴ്സ് ഫീ​സ്. അതിനുപുറമെ മെ​സ് ചാ​ർ​ജ് വേറെ ന​ൽ​ക​ണം. പി​എ​ച്ച്.​ഡി പ്ര​വേ​ശ​നം സം​ബ​ന്ധി​ച്ച വി​വ​ര​ങ്ങ​ൾ നിലവിൽ വെ​ബ്സൈ​റ്റി​ൽ ലഭ്യമാണ്.

Top