തിരുവനന്തപുരം: 2024-25 അധ്യയനവർഷത്തെ സംസ്ഥാന സർക്കാർ ഫാർമസി കോളജുകളിലേക്കും സ്വാശ്രയ ഫാർമസി കോളജുകളിലെ സർക്കാർ മെറിറ്റ് സീറ്റുകളിലേക്കും എം.ഫാം കോഴ്സിലേക്കുള്ള പ്രവേശനത്തിനായി ഗ്രാജ്വേറ്റ് ഫാർമസി ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ് 2023ലെയും 2024ലെയും പരീക്ഷയിൽ യോഗ്യത നേടിയ വിദ്യാർഥികളിൽനിന്ന് അപേക്ഷ ക്ഷണിച്ചു.
2023ലും 2024ലും G-PAT പരീക്ഷയിൽ യോഗ്യത നേടിയ സർവിസ് വിഭാഗക്കാർ ഉൾപ്പെടെയുള്ളവർക്ക് ഒക്ടോബർ 16ന് വൈകീട്ട് മൂന്നുവരെ അപേക്ഷകൾ പ്രവേശന പരീക്ഷ കമീഷണറുടെ www.cee.kerala.gov.in വെബ് സൈറ്റിലൂടെ ഓൺലൈനായി സമർപ്പിക്കാം. അപ്ലോഡ് ചെയ്യുന്ന രേഖകളുടെ അസ്സൽ പകർപ്പുകൾ അഡ്മിഷൻ സമയത്ത് ബന്ധപ്പെട്ട കോളജുകളിൽ ഹാജരാക്കണം.
Also Read: യൂണിവേഴ്സിറ്റി വാർത്തകൾ
അപേക്ഷയോടൊപ്പം ഓൺലൈൻ അപേക്ഷയുടെ കൺഫർമേഷൻ പേജും, അനുബന്ധ രേഖകളും പ്രവേശന പരീക്ഷ കമീഷണർക്ക് അയക്കേണ്ടതില്ല. ഓൺലൈനായി അപേക്ഷ സമർപ്പിക്കുന്നതിന് മുമ്പായി അപേക്ഷാർഥികൾ www.cee.kerala.gov.in വെബ്സൈറ്റിൽ നൽകിയിട്ടുള്ള പ്രോസ്പെക്ടസിലെ വ്യവസ്ഥകളും വിജ്ഞാപനവും ശ്രദ്ധിക്കേണ്ടതാണ്.