കൺതടങ്ങളിലെ കറുപ്പ് പലരെയും അലട്ടുന്ന ഒരു പ്രശ്നമാണ്. ഈ സൗന്ദര്യ പ്രശ്നത്തിന് പിന്നിൽ പല കാരണങ്ങളാണ് ഉള്ളത്. ഉറക്കമില്ലായ്മ, ജീവിതശൈലിലെ മാറ്റങ്ങൾ, മാനസിക സമ്മർദ്ദം ,കമ്പ്യൂട്ടർ, ടി.വി ,മൊബൈൽ എന്നിവയുടെ ഉപയോഗം ഇവയെല്ലാം കണ്ണുകൾക്ക് ചുറ്റും കറുപ്പ് വീഴുന്നതിന് കാരണമാകുന്നു.
കണ്‍തടങ്ങളിലെ കറുപ്പകറ്റാനുള്ള മാര്‍ഗ്ഗങ്ങള്‍
തണുത്ത വെള്ളത്തില്‍ കണ്ണുകള്‍ ഇടയ്ക്കിടയ്ക്ക് കഴുകുക.
മുഖത്ത് സണ്‍സ്‌ക്രീന്‍ ലോഷന്‍, മോയ്‌സ്ചറൈസിങ് ലോഷന്‍ എന്നിവ പുരട്ടുക.
ഉരുളക്കിഴങ്ങിന്റെ മാജിക്
ഉരുളക്കിഴങ്ങ് കണ്‍തടങ്ങളിലെ കറുപ്പകറ്റാന്‍ ഏറ്റവും കൂടുതൽ സഹായിക്കുന്ന ഒന്നാണ്. ഉരുളക്കിഴങ്ങ് വട്ടത്തില്‍ അരിഞ്ഞ് കണ്‍തടങ്ങളില്‍ വയ്ക്കുന്നതും അല്ലെങ്കിൽ പേസ്റ്റ് രൂപത്തിലാക്കി പുരട്ടുന്നതുമെല്ലാം കണ്‍തടങ്ങളിലെ കറുപ്പകറ്റാൻ പ്രയോജനം ചെയ്യും.
കോഫി കൊണ്ടൊരു ഫേസ്പാക്ക്
കുറച്ച് നാടന്‍ കാപ്പിപ്പൊടിയിലേക്ക് അല്‍പ്പം റോസ് വാട്ടറോ അല്ലെങ്കില്‍ വെളിച്ചെണ്ണയോ ഒഴിച്ച് മിക്‌സ് ചെയ്ത് കണ്ണിനു ചുറ്റും പുരട്ടാം. പത്ത് മിനിറ്റിന് ശേഷം കഴുകി കളയാവുന്നതാണ്. പതിവായോ ഒന്നിടവിട്ട ദിവസങ്ങളിലോ ഇത് പുരട്ടുന്നത് ഫലപ്രദമാണ്.
Also Read: മുഖക്കുരു കളഞ്ഞ് സൗന്ദര്യം വർധിപ്പിക്കാൻ ഇങ്ങനെ ചെയ്യാം
തക്കാളി നീരിന് പല വിധത്തിലുള്ള ഗുണങ്ങളുമുണ്ട്. തക്കാളിയുടെ നീര് എടുത്ത് കണ്ണുനുചുറ്റും പുരട്ടി കഴുകി കളയാവുന്നതാണ്. തക്കാളിയുടെ നീര് മുഖത്തുപുരട്ടി കുറച്ചുസമയം കഴിഞ്ഞ് കഴുകി കളയുന്നത് ചര്‍മ്മം മൃദുവാക്കാനും തിളങ്ങാനും സഹായിക്കും.
മറ്റൊരു ഫലപ്രദമായ മാര്‍ഗ്ഗം വെളളരിക്കയാണ്. വെളളരിക്ക വട്ടത്തില്‍ അരിഞ്ഞോ അല്ലെങ്കില്‍ നീരെടുത്തോ കൺതടങ്ങളിൽ പുരട്ടുക. ഇത് കൺതടങ്ങളിലെ കറുപ്പകറ്റാൻ സഹായിക്കുന്നു