ഡല്‍ഹി: ആശ്രിതനിയമനം സ്ഥാപിത അവകാശമല്ലെന്ന് സുപ്രീംകോടതി. ഹരിയാനയില്‍ 1997-ല്‍ മരിച്ച പോലീസ് കോണ്‍സ്റ്റബിളിന്റെ മകന്‍ ജോലിയാവശ്യപ്പെട്ട് നല്‍കിയ ഹര്‍ജി തള്ളിക്കൊണ്ടാണ് കോടതി നിരീക്ഷണം. അന്ന് ഏഴുവയസ്സുമാത്രമുണ്ടായിരുന്ന മകന്‍ പിന്നീട് പ്രായപൂര്‍ത്തിയായപ്പോഴാണ് ആശ്രിതനിയമനത്തിന് അപേക്ഷിച്ചത്.
Also Read:ആംബുലന്‍സിന് തീപിടിച്ചു, ഓക്‌സിജന്‍ സിലിണ്ടര്‍ പൊട്ടിത്തെറിച്ചു; യുവതിക്ക് അത്ഭുതകരമായാ രക്ഷപ്പെടല്‍
ഹരിയാന സര്‍ക്കാര്‍ അത് അനുവദിക്കാതിരുന്നതോടെ കോടതിയിലെത്തുകയായിരുന്നു. സര്‍ക്കാര്‍ സേവനത്തിലിരിക്കുന്ന ഒരാള്‍ മരിക്കുമ്പോള്‍ അടിയന്തരമായി കുടുംബത്തിന് സഹായമെന്നനിലയിലാണ് ആശ്രിതനിയമനം നല്‍കുന്നതെന്നും വര്‍ഷങ്ങള്‍ക്കുശേഷം അവകാശമുന്നയിക്കാനാകില്ലെന്നും ജസ്റ്റിസുമാരായ അഭയ് എസ്. ഓക, അഹ്സനുദ്ദീന്‍ അമാനുള്ള, അഗസ്റ്റിന്‍ ജോര്‍ജ് മസീഹ് എന്നിവരുടെ ബെഞ്ച് വ്യക്തമാക്കി.