ഷാര്‍ജ: ഖോര്‍ഫക്കാനിലെ ചരിത്രപ്രാധാന്യമുള്ള അല്‍ മന്‍സൂര്‍ കോട്ട പുനരുദ്ധാരണ പദ്ധതി മൂലം നാശ നഷ്ടം സംഭവിക്കുന്ന വസ്തുവകകളുടെ ഉടമകള്‍ക്ക് നഷ്ടപരിഹാരമായി 2.1കോടി ദിര്‍ഹം നല്‍കുന്നതിന് സുപ്രീംകൗണ്‍സില്‍ അംഗവും ഷാര്‍ജ ഭരണാധികാരിയുമായ ശൈഖ് സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമി അംഗീകാരം നല്‍കി. 29 പേര്‍ക്കാണ് നഷ്ടപരിഹാരം നല്‍കുന്നത്. ഷാര്‍ജ ബ്രോഡ്കാസ്റ്റിങ് അതോറിറ്റിയുടെ ‘ഡയറക്ട് ലൈന്‍’ പ്രോഗ്രാമില്‍ ഷാര്‍ജ പ്ലാനിങ് ആന്‍ഡ് സര്‍വേ വകുപ്പിന്റെ ഔദ്യോഗിക വക്താവ് മുഹമ്മദ് അല്‍ നാസറാ ണ് ഇക്കാര്യം പ്രഖ്യാപിച്ചത്