CMDRF

പരിപ്പ് ഇത്ര അടിപൊളിയാണോ

പരിപ്പ് ഇത്ര അടിപൊളിയാണോ
പരിപ്പ് ഇത്ര അടിപൊളിയാണോ

നിങ്ങൾക്ക് പരിപ്പ് ഇഷ്ടമാണെങ്കിലും അല്ലെങ്കിലും എപ്പോഴെങ്കിലും ആയി നിങ്ങൾ പരിപ്പ് കറി കൂട്ടിക്കാണും. കൊഴുപ്പ് കൂടുതൽ ഇല്ലാത്ത പ്രോട്ടീനും നാരുകളും പോലുള്ള പോഷകങ്ങളാൽ സമ്പന്നമാണ് പരിപ്പ്.ഫോളേറ്റ്, ഇരുമ്പ്, പൊട്ടാസ്യം, സിങ്ക് എന്നിവയുൾപ്പെടെ പ്രധാനപ്പെട്ട വിറ്റാമിനുകളും ധാതുക്കളും പരിപ്പിൽ ഉൾപ്പെട്ടിട്ടുണ്ട്. പരിപ്പിൽ അടങ്ങിയിട്ടുള്ള പോഷകങ്ങളും വിറ്റാമിനുകളും ധാതുക്കളും നമ്മുടെ ആരോ​ഗ്യത്തിന് പ്രധാനപ്പെട്ടതാണ്. ശരീരഭാരം നിയന്ത്രിക്കാം പ്രോട്ടീനു നാരുകളും കൊണ്ട് സമ്പന്നമാണ് പയർ വർ​ഗങ്ങൾ. ഇത് നിങ്ങളെ ശരീരഭാരം നിയന്ത്രിക്കാൻ സഹായിക്കും. പരിപ്പ് കഴിക്കുന്നതിലൂടെ പ്രോട്ടീനും നാരുകളും ലഭിക്കും. പയർവർഗ്ഗങ്ങൾ കഴിക്കുന്നത് നിങ്ങൾക്ക് ശരിയായ അളവിൽ ഊർജവും പോഷകങ്ങളും നൽകും. ഇത് കലോറി കൂട്ടുകയും ഇല്ല. പരിപ്പിലെ പ്രോട്ടീനും നാരുകളും വയറ് നിറയ്ക്കുകയും സംതൃപ്തി അനുഭവപ്പെടുകയും ചെയ്യുന്നു.

ഇടയ്ക്കിടെ വിശപ്പ് തോന്നുകയും ഇല്ല. ഇത് വഴി ശരീരഭാരം കുറയ്ക്കാൻ നിങ്ങൾക്ക് സഹായകമാകും.രിപ്പ് ഹൃദയത്തിന്റെ ആരോ​ഗ്യത്തിന് ഏറെ ​ഗുണകരമാണ്. മോശം കൊളസ്ട്രോൾ കുറയ്ക്കാനും രക്ത സമ്മർദ്ദം കുറയ്ക്കാനും സഹായിക്കും. എല്ലാ ദിവസംവും പരിപ്പ് കഴിക്കുന്നത് നിങ്ങളുടെ ഹൃദയത്തിന്റെ ആരോ​ഗ്യത്തിന് ​ഗുണം ചെയ്യും. അതുവഴി ഹൃദയ സംബന്ധമായ അസുഖങ്ങൾഡ വരാനുള്ള സാധ്യത കുറയ്ക്കുകയും ചെയ്യും. ‌ശ്രദ്ധിക്കേണ്ട കാര്യം പയർ വർ​ഗങ്ങൾ വളരെ പോഷ​ക ​ഗുണം ഉള്ളവയാണ് എന്നത് ശരിയാണ്. അതേസമയം അവയുടെ ​ഗുണങ്ങൾ ലഭിക്കണമെങ്കിൽ ആരോ​ഗ്യകരമായ രീതിയിൽ പാകം ചെയ്യണം. പയർ വർ​ഗങ്ങൾ പാകം ചെയ്യുമ്പോൾ അമിതമായി എണ്ണ ഉപയോ​ഗിക്കരുത്. അതുപോലെ രുചിക്ക് വേണ്ടി അമിതമായി മസാലകൾ ചേർക്കരുത്. കാരണം ആരോ​ഗ്യകരമായ രീതിയിൽ പാചകം ചെയ്താൽ മാത്രമേ അതിന്റെ ​ഗുണം ലഭിക്കുകയുള്ളൂ.

Top