പുതിയ ബംഗ്ലാദേശ് സർക്കാരിലെ പ്രധാന മുഖങ്ങൾ ഇവരാണോ?

പുതിയ ബംഗ്ലാദേശ് സർക്കാരിലെ പ്രധാന മുഖങ്ങൾ ഇവരാണോ?
പുതിയ ബംഗ്ലാദേശ് സർക്കാരിലെ പ്രധാന മുഖങ്ങൾ ഇവരാണോ?

ധാക്ക: ഷെയ്ഖ് ഹസീന പ്രധാനമന്ത്രിസ്ഥാനം രാജിവച്ചതിനെത്തുടർന്ന് പ്രതിസന്ധിയിലായ ബംഗ്ലാദേശിൽ, നോബൽ സമ്മാന ജേതാവ് മുഹമ്മദ് യൂനുസിന്റെ നേത്യത്വത്തിൽ പുതിയ “ഇടക്കാല സർക്കാർ” രൂപപ്പെടും. ബംഗ്ലാദേശ് പ്രസിഡൻ്റ് മുഹമ്മദ് ഷഹാബുദ്ദീൻ താൽക്കാലിക ഭരണത്തിന് തിങ്കളാഴ്ചയാണ് അനുമതി നൽകിയത്. അദ്ദേഹത്തിൻ്റെ വസതിയിൽ നടന്ന യോഗത്തിൽ രാജ്യത്തെ കര, നാവിക, വ്യോമസേനാ മേധാവികളും രാഷ്ട്രീയ പാർട്ടി നേതാക്കളും സിവിൽ സൊസൈറ്റി അംഗങ്ങളും പങ്കെടുത്തിരുന്നു. ഹസീന രാജിവെച്ചതിന് ശേഷം ഉയർന്നുവന്ന മൂന്ന് പ്രധാന പേരുകൾ ഇവരാണ്.

ഖാലിദ സിയ

1991-ലാണ് ഖാലിദ സിയ ബംഗ്ലാദേശിൻ്റെ ആദ്യ വനിതാ പ്രധാനമന്ത്രിയായി ചുമതലയേൽക്കുന്നത്. 1996-ൽ അവർ രണ്ടാം തവണയും വിജയിച്ചു, എന്നാൽ ഷെയ്ഖ് ഹസീനയുടെ അവാമി ലീഗ് ഉൾപ്പെടെയുള്ള പ്രധാന പ്രതിപക്ഷ പാർട്ടികൾ ആ തെരഞ്ഞെടുപ്പ് ബഹിഷ്കരിച്ചത് മൂലം വെറും 12 ദിവസം കൊണ്ട് ഭരണം നഷ്ടമായി. പിന്നീട് ഉണ്ടായ തിരഞ്ഞെടുപ്പിൽ ഹസീന വിജയിക്കുകയും ചെയ്തു. അഴിമതിക്കേസിൽ അകപ്പെട്ട് 2007 ലാണ് സിയാ അറസ്റ്റിലാവുന്നത്. 2018 ആയപ്പോൾ ജയിലിൽ അടക്കപ്പെടുകയും ചെയ്തു. എന്നാൽ കൂടുതൽ സമയവും ആരോഗ്യപ്രശ്നങ്ങൾ കാരണം ആശുപത്രിവാസമായിരുന്നു. അവരെ തിരഞ്ഞെടുത്താൽ തന്നെ, പ്രധാനമന്ത്രി പദത്തിലെത്താൻ അവരുടെ ആരോഗ്യം സമ്മതിക്കുമോ എന്നതിൽ വ്യക്തതയില്ല.

എംഡി യൂനുസ്

യുണൈറ്റഡ് സ്റ്റേറ്റ്സിലെ ടെന്നസിയിലെ ഒരു സ്വകാര്യ ഗവേഷണ സ്ഥാപനമായ വാൻഡർബിൽറ്റ് യൂണിവേഴ്സിറ്റിയിൽ നിന്ന് പിഎച്ച്ഡി നേടിയ ഒരു സാമ്പത്തിക ശാസ്ത്രജ്ഞനും, 2006-ൽ സമാധാനത്തിനുള്ള നോബൽ സമ്മാനം നേടിയ വ്യക്തിയുമാണ് യൂനസ്. 1983-ൽ അദ്ദേഹം ഗ്രാമീൺ ബാങ്ക് സ്ഥാപിച്ചത്. ബംഗ്ലാദേശിലെ ഗ്രാമങ്ങളിലെ സ്ത്രീകൾക്ക് ചെറുകിട ബിസിനസ്സുകൾ ആരംഭിക്കുന്നതിന്, ബാങ്ക് വായ്പകൾ നൽകി. ഇത് ദശലക്ഷക്കണക്കിന് ആളുകളെ ദാരിദ്ര്യത്തിൽ നിന്ന് കരകയറ്റാൻ സഹായിച്ചു, അതിനുശേഷമാണ് അദ്ദേഹത്തിന് ‘പാവങ്ങൾക്കുള്ള ബാങ്കർ’ എന്ന വിളിപ്പേര് ലഭിച്ചത്. ഈ മോഡൽ പിന്നീട് പലരാജ്യങ്ങളും നടപ്പാക്കുന്നുണ്ട്. എന്നിരുന്നാലും, തൻ്റെ കമ്പനിയായ ഗ്രാമീൺ ടെലികോമിലെ തൊഴിലാളികളുടെ ക്ഷേമനിധിയിൽ നിന്ന് 252.2 ദശലക്ഷം ടാക്ക (219.4 കോടി രൂപ) അഴിമതി ആരോപണമുണ്ടായി അറസ്റ്റിലാവുകയും ജയിലിൽ കിടക്കുകയും ചെയ്തിട്ടുണ്ട്.

നഹിദ് ഇസ്ലാം

സോഷ്യോളജി വിദ്യാർത്ഥിയാണ് നഹീദ്. സർക്കാർ ജോലികൾക്കുള്ള ക്വാട്ട സമ്പ്രദായത്തിൽ പരിഷ്‌കരണം ആവശ്യപ്പെടുന്ന വിദ്യാർത്ഥി പ്രസ്ഥാനത്തിൻ്റെ ദേശീയ കോർഡിനേറ്റർ. ഷെയ്ഖ് ഹസീനയുടെ പാർട്ടിക്കെതിരെ ശബ്ദമുയർത്തി, പ്രതിഷേധിച്ചതിൽ ആവർത്തിച്ചുള്ള ചോദ്യം ചെയ്യലിൽ ക്രൂരമായ ശാരീരിക പീഡനങ്ങൾ അനുഭവിച്ചിട്ടുണ്ട്. എന്നിട്ടും തന്റെ നിലപാടുകളിൽ നിന്ന് വ്യതിചലിച്ചിട്ടില്ല.

Top