ഹാപ്പിയാകാൻ ഫുഡ് കഴിക്കുന്നവരാണോ… എന്നാൽ ഇതൊക്കെ കഴിക്കാം

വൈകാരികമായി ഭക്ഷണത്തെ കാണുന്നവരും നിരവധിയാണ്. എന്നാൽ ഇത് എല്ലായിപ്പോഴും നല്ലതല്ല

ഹാപ്പിയാകാൻ ഫുഡ് കഴിക്കുന്നവരാണോ… എന്നാൽ ഇതൊക്കെ കഴിക്കാം
ഹാപ്പിയാകാൻ ഫുഡ് കഴിക്കുന്നവരാണോ… എന്നാൽ ഇതൊക്കെ കഴിക്കാം

ക്ഷണം കഴിക്കുന്ന ഒരാളിൽ ഉണ്ടാകുന്ന സന്തോഷം അയാളുടെ വായിലും തലച്ചോറിലും നിലനിൽക്കുമെന്നാണ് പറയുന്നത്. നമ്മൾ കഴിക്കുന്ന ഭക്ഷണം ആസ്വദിക്കുകയും ഡോപാമൈൻ ഉത്തേജിപ്പിക്കുകയും ചെയ്യുമ്പോൾ ഉപാപചയ പ്രക്രിയ കൃത്യമായി നടക്കുന്നു. സന്തോഷത്തോടെ ഭക്ഷണം കഴിച്ചതിന് ശേഷം വിശ്രമിക്കുമ്പോള്‍ നമ്മുടെ നാഡീവ്യൂഹം വിശ്രമത്തിലേക്കും ഡൈജസ്റ്റ് മോഡിലേക്കും പോകുന്നു. ഇത് ഭക്ഷണങ്ങളിൽ നിന്നുള്ള പോഷകങ്ങൾ കൃത്യമായി ഉപയോഗിക്കാൻ സഹായിക്കും.

സീസണല്‍ ഫ്രൂട്ട്‌സ്, ബെറികള്‍, പച്ചക്കറികളെല്ലാം ധാരാളമായി ഡയറ്റിലുള്‍പ്പെടുത്തുന്നതോടെ സന്തോഷം വര്‍ധിപ്പിക്കാന്‍ സഹായിക്കും. പ്രത്യേകിച്ച് കീടനാശിനി ഉപയോഗിക്കാതെ വളര്‍ത്തിയെടുത്ത ഫലങ്ങളും പച്ചക്കറികളുമാണ് ഏറ്റവും ഉചിതം. ആന്‍റി ഓക്സിഡന്‍റുകളും മറ്റും അടങ്ങിയ ഡാർക്ക് ചോക്ലേറ്റ് കഴിക്കുന്നത് ഡോപാമൈന്‍റെ അളവ് കൂട്ടാനും മാനസികാവസ്ഥയെ മെച്ചപ്പെടുത്താനും സഹായിക്കുന്നു.

Also Read: ഇവനൊരു കുട്ടിതേവാങ്ക് തന്നെ

ഗ്ലൈസമിക് സൂചിക വര്‍ധിച്ച ഭക്ഷണം കഴിക്കുമ്പോള്‍ മയക്കവും ഉന്മേഷക്കുറവും അനുഭവപ്പെടാന്‍ സാധ്യതയുണ്ട്. അതേസമയം ഗ്ലൈസമിക് സൂചിക കുറഞ്ഞ ഭക്ഷണമാണെങ്കില്‍ അവ സന്തോഷം പകരാന്‍ സഹായകമാണ്. അമിനോ ആസിഡും മറ്റും അടങ്ങിയ വാഴപ്പഴം കഴിക്കുന്നതും ഡോപാമൈന്‍റെ അളവ് കൂട്ടാന്‍ ഗുണം ചെയ്യും. മിനോ ആസിഡ് അടങ്ങിയ ഗ്രീന്‍ ടീ കുടിക്കുന്നതും ഡോപാമൈൻ അളവ് കൂട്ടാന്‍ സഹായിക്കും. ബദാം, നിലക്കടല, ഫ്ലാക്സ് സീഡ്, മത്തങ്ങ വിത്തുകള്‍ തുടങ്ങിയവ ഡയറ്റില്‍ ഉള്‍പ്പെടുത്താം. ഫോളേറ്റ് ധാരാളം അടങ്ങിയ ചീര കഴിക്കുന്നതും ഡോപാമൈൻ കൂട്ടാൻ സഹായിക്കും.

Also Read: ആരോ​ഗ്യത്തിനും മനസ്സിനും അൽപം ‘നല്ലനടത്തമാകാം’

വൈകാരികമായി ഭക്ഷണത്തെ കാണുന്നവരും നിരവധിയാണ്. എന്നാൽ ഇത് എല്ലായിപ്പോഴും നല്ലതല്ല. അതായത് സങ്കടം, ടെൻഷൻ എന്നിവ അനുഭവപ്പെടുമ്പോള്‍ അമിതമായി ഭക്ഷണം കഴിക്കുന്നത് അത്ര നല്ലതല്ല. കുറഞ്ഞ നേരത്തേക്ക് മാത്രം നീണ്ടു നിൽക്കുന്ന വികാരങ്ങളെ ഇല്ലാതാക്കാൻ വേണ്ടി വലിയ വിപത്ത് ക്ഷണിച്ചു വരുത്തുന്നവരാണ് ഇത്തരക്കാർ. ടെൻഷൻ അടിക്കുന്ന സമയത്ത് ആരോഗ്യകരമാണോ എന്ന് പോലും നോക്കാതെ ചുറ്റുമുള്ളതെല്ലാം കഴിക്കുന്നത് നാളെ ദോഷകരമായി ബാധിച്ചേക്കാം.

Top