പതിവായി നൂഡില്‍സ് കഴിക്കുന്നവരാണോ നിങ്ങള്‍?

പതിവായി നൂഡില്‍സ് കഴിക്കുന്നവരാണോ നിങ്ങള്‍?
പതിവായി നൂഡില്‍സ് കഴിക്കുന്നവരാണോ നിങ്ങള്‍?

ളുകള്‍ക്ക് ഏറെ പ്രീയപ്പെട്ട ഭക്ഷണമാണ് നൂഡില്‍സ്. എന്നാല്‍ ദിവസേന ന്യൂഡില്‍സ് കഴിച്ചാല്‍ നിങ്ങളെ കാത്തിരിക്കുന്നത് നിരവധി ആരോഗ്യപ്രശ്‌നങ്ങളായിരിക്കും. നൂഡില്‍സ് അധികം കഴിക്കുന്നതിലൂടെ വരുന്ന പ്രശ്‌നങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം.

പോഷകങ്ങളുടെ കുറവ്

നൂഡില്‍സുകള്‍ളില്‍ ആവശ്യത്തിന് നാരുകളോ വിറ്റാമിനുകളോ ധാതുക്കളോ മറ്റ് പോഷകങ്ങളോ ഇല്ല. അതുകൊണ്ട് തന്നെ നൂഡില്‍സ് അമിതമായി കഴിക്കുന്നത് ശരീരത്തെ ദോഷകരമായി ബാധിച്ചേക്കും. നമ്മുടെ മൊത്തത്തിലുള്ള ആരോഗ്യത്തേയും ഇത് ബാധിക്കും.

ദഹന പ്രശ്‌നങ്ങള്‍

ശരിയായ രീതിയില്‍ ദഹനം നടക്കണമെങ്കില്‍ ശരീരത്തില്‍ കൃത്യമായ അളവില്‍ നാരുകള്‍ എത്തേണ്ടതുണ്ട്. നൂഡില്‍സില്‍ നാരുകള്‍ അല്ല, അതുകൊണ്ട് തന്നെ ഇത് അധികമായി കഴിക്കുന്നത് മലബന്ധത്തിന് കാരണമാകും. മാത്രമല്ല ശരീരത്തിലെ മൊത്തത്തിലുള്ള ദഹനആരോഗ്യത്തേയും ദോഷകരമായി ബാധിക്കും.

മാനസികാരോഗ്യത്തേയും ബാധിക്കും

ദിവസവും നൂഡില്‍സ് കഴിക്കുന്നത് മാനസികാരോഗ്യത്തിലും സ്വാധീനം ചെലുത്തുമത്രേ. പോഷകങ്ങളുടെ അഭാവവും കാര്‍ബോഹൈഡ്രേറ്റുകള്‍ അമിതമായതുമെല്ലാമാണ് ഇതിന് കാരണം. ഇടയ്ക്കിടെ നൂഡില്‍ കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് അസന്തുലിതമാകാനും കാരണമാകും. ഇത് ശരീരം ക്ഷീണിക്കുന്നത് അടക്കമുള്ള പ്രശ്‌നങ്ങളിലേക്ക് നയിച്ചേക്കും.

ഉയര്‍ന്ന രക്തസമ്മര്‍ദ്ദം

നൂഡില്‍സുകളില്‍ സോഡിയത്തിന്റെ അളവ് വളരെ കൂടുതലാണ്, പ്രത്യേകിച്ച് ഇന്‍സ്റ്റന്റ് നൂഡില്‍സുകളില്‍. അതായത് പ്രതിദിനം ശുപാര്‍ശ ചെയ്യുന്ന ഉപ്പിന്റെ അളവിനേക്കാള്‍ കൂടുതലായിരിക്കും ഇതെന്ന് സാരം. ഇത് രക്തസമ്മര്‍ദ്ദം വര്‍ധിക്കാനും ഹൃദ്രോഗം പക്ഷാഘാതം പോലുള്ള പ്രശ്‌നങ്ങള്‍ക്കും കാരണമാകും.

ശരീരഭാരം കൂട്ടും

നൂഡില്‍സില്‍ കലോറി കൂടുതലാണ്. അമിതമായി ഇവ കഴിക്കുന്നത് ശരീരഭാരം കൂടാന്‍ കാരണമാകും. മാത്രമല്ല പോഷകങ്ങള്‍ ഇല്ലെന്നതും ശരീരത്തിന്റെ ആരോഗ്യത്തെ ബാധിക്കും. ഇക്കാരണങ്ങളെല്ലാം കൊണ്ടു തന്നെ പതിവായി നൂഡില്‍സ് കഴിക്കുന്നത് ഒഴിവാക്കാം. ലഘുഭക്ഷണമായി മാത്രം ഇവയെ പരിഗണിക്കുക. മാത്രമല്ല കൂടുതല്‍ പച്ചക്കറികളും ധാന്യങ്ങളും പഴങ്ങളുമെല്ലാം ഉള്‍പ്പെടുത്തിയുള്ള ഭക്ഷണക്രമം ചിട്ടപ്പെടുത്താന്‍ പ്രത്യേകം ശ്രദ്ധിക്കാം.

രോഗങ്ങള്‍ക്കുള്ള സാധ്യത വര്‍ധിപ്പിക്കും

ഹാനികരമായ കൊഴുപ്പുകളും അധിക പ്രിസര്‍വേറ്റീവുകളും കൂടുതലുള്ള നൂഡില്‍സ് പതിവായി കഴിക്കുന്നത് വിട്ടുമാറാത്ത ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് കാരണമായേക്കും. നൂഡില്‍സില്‍ അടങ്ങിയിരിക്കുന്ന അനാരോഗ്യകരമായ കൊഴുപ്പുകള്‍ കൊളസ്‌ട്രോളിന്റെ അളവ് വര്‍ദ്ധിപ്പിക്കുകയും ഹൃദ്രോഗ സാധ്യത ഉയര്‍ത്തുകയും ചെയ്യും.

Top