CMDRF

ഞായറാഴ്ച വൈകുന്നേരങ്ങളിൽ ഉത്കണ്ഠ വരാറുള്ളവരാണോ ? വഴിയുണ്ട് …

അമിതമായ ജോലി ഭാരം, ഓഫീസിലെ സമ്മർദ്ദം, ബോസിനെ കൈകാര്യം ചെയ്യുന്നതിൻ്റെ വിഷമം തുടങ്ങി പല കാര്യങ്ങൾ കൊണ്ട് ഇത് ഇങ്ങനെ സംഭവിക്കാറുണ്ട്.

ഞായറാഴ്ച വൈകുന്നേരങ്ങളിൽ ഉത്കണ്ഠ വരാറുള്ളവരാണോ ? വഴിയുണ്ട് …
ഞായറാഴ്ച വൈകുന്നേരങ്ങളിൽ ഉത്കണ്ഠ വരാറുള്ളവരാണോ ? വഴിയുണ്ട് …

ഞായറാഴ്ച ദിവസം വൈകുന്നേരം ആകുമ്പോഴേക്കും പലരുടെയും മനസിൽ ഭയങ്കര ഉത്കണ്ഠയും മാനസിക സമ്മർദ്ദവുമൊക്കെ ഉണ്ടാവാറുണ്ട്. അതാകട്ടെ പൊതുവെ ഓഫീസ് ജോലി ചെയ്യുന്നവർക്ക് വളരെ സ്വാഭാവികവുമാണ്. ഇത് ഉണ്ടാകുന്നത് വാരാന്ത്യം അവസാനിക്കുമ്പോൾ തിങ്കളാഴ്ച വീണ്ടും ജോലിയ്ക്കോ അല്ലെങ്കിൽ ക്ലാസിനോ പോകണമെന്ന് ഓർത്തിട്ടായിരിക്കാം.

അമിതമായ ജോലി ഭാരം, ഓഫീസിലെ സമ്മർദ്ദം, ബോസിനെ കൈകാര്യം ചെയ്യുന്നതിൻ്റെ വിഷമം തുടങ്ങി പല കാര്യങ്ങൾ കൊണ്ട് ഇത് ഇങ്ങനെ സംഭവിക്കാറുണ്ട്. എന്നാൽ ജോലി പോലെ തന്നെ വളരെ പ്രധാനമാണ് നമ്മുടെ മാനസികാരോഗ്യവും. ശരിയായ രീതിയിൽ ഇതിനെ കൈകാര്യം ചെയ്യുന്നത് മനസിനും മൊത്തത്തിലുള്ള ആരോഗ്യത്തിനും ഏറെ സന്തോഷം നൽകും.

Also Read: സ്ട്രെസ് കുറയ്ക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ഈ അടുത്ത കാലത്തായി ജോലി സ്ഥലത്തുണ്ടാകുന്ന സമ്മർദ്ദത്തെക്കുറിച്ച് വലിയ രീതിയിലുള്ള വാർത്തകൾ ഏറെ വന്നിരുന്നു. മൊത്തത്തിലുള്ള ആരോഗ്യത്തിനും മനസിനും ഇത് വളരെ പ്രധാനമാണ്. യുവ തലമുറയ്ക്കിടയിൽ ഈ പ്രശ്നം വളരെയധികമായി കണ്ടുവരാറുണ്ട്. കൃത്യമായി ലക്ഷണങ്ങളെ മനസിലാക്കി ഈ പ്രശ്നങ്ങളെ പരിഹരിക്കേണ്ടത് ഏറെ പ്രധാനമാണ്. ഞായറാഴ്ച ഉച്ചയ്ക്ക് മുതൽ തന്നെ പലർക്കും വലിയ രീതിയിലുള്ള ഉത്കണ്ഠ ഉണ്ടാകാറുണ്ട്.

മനസിലാക്കാം

SYMBOLIC IMAGE

കഴിയാത്ത ജോലികൾ, ജോലിയുടെ ഉത്തരവാദിത്തങ്ങൾ, വരുന്ന ആഴ്ചയിലെ ടാസ്കുകൾ എന്നിവയാണ് പ്രധാനമായും സൺഡേ ആൻസൈറ്റിക്ക് കാരണമാകുന്നത്. ദീർഘകാലത്തെ സമ്മർദ്ദം പ്രോഡക്റ്റിവിറ്റിയെ മാത്രമല്ല മൊത്തത്തിലുള്ള നമ്മുടെ ആരോഗ്യത്തെയും മോശമായി ബാധിച്ചേക്കാം. ഇത് ഉറക്കം നഷ്ടപ്പെടാനും പ്രകോപനത്തിനും പ്രചോദനം ഇല്ലാതാക്കാനുമൊക്കെ ഇത് കാരണമാകാറുണ്ട്. നിരന്തരമായി ഉണ്ടാകുന്ന തലവേദന, ക്ഷീണം, എന്നിവയൊക്കെ സൺഡേ ആൻസൈറ്റിയുടെ ചില ലക്ഷണങ്ങളിൽ പെട്ടതാണ്. അതുപോലെ കൃത്യമായ വിശ്രമം ലഭിച്ചിട്ടും ക്ഷീണവും ബുദ്ധിമുട്ടും അനുഭവപ്പെടുന്നതും ഇതിൻ്റെ ലക്ഷണമാണ്.

Also Read: പഠനത്തിൽ ശ്രദ്ധയില്ലേ, കുട്ടികൾക്ക് വേണം നല്ല ഉറക്കം!

ചില ചെറിയ കാര്യങ്ങൾ മാറ്റുന്നതിലൂടെ നമുക്ക് പല വലിയ മാറ്റങ്ങളും ഉണ്ടാക്കാം

SYMBOLIC IMAGE

വർക്ക് -ലൈഫ് ബാലൻസ് പ്രധാനം– ജോലിമാത്രമല്ല ജീവിതമെന്ന സത്യം മനസ്സിലാക്കുക

സെൽഫ് കെയർ – ആരോഗ്യത്തിനും നിങ്ങളെന്ന വ്യക്തിക്കും പരിഗണന നൽകൽ

റിലാക്സ് ചെയ്യുന്നത് വഴി – വ്യായാമം മെഡിറ്റേഷൻ എന്നിവയിലൂടെ

മാനസികാവസ്ഥ നേരെയാക്കാം– നെഗറ്റീവ് ചിന്തയെ ഒഴിവാക്കാം

പ്ലാനിങ്ങും മുന്നൊരുക്കവും– ചെയ്യേണ്ട കാര്യങ്ങൾ എഴുതിവെക്കുന്നതും പ്ലാനിങ്ങും എല്ലാം സ്ട്രെസ് കുറക്കാൻ സഹായിക്കും.

ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

WARNING- SYMBOLIC IMAGE

ഇനി നിങ്ങൾക്ക് സ്വയം ഹാൻഡിൽ ചെയ്യാൻ കഴിയാത്ത സാഹചര്യങ്ങളിൽ പ്രൊഫഷണലിൻ്റെ സഹായം തേടുന്നത് വളരെ പ്രധാനമാണ്. നമ്മുടെ മനസിൻ്റെ ആരോഗ്യത്തിനും അതുപോലെ സന്തോഷത്തിനും ഇത് വളരെ നല്ലതാണ്.

Also Read: നിങ്ങൾ എപ്പോഴും ഉറക്കം തൂങ്ങിയാണോ ഇരിക്കുന്നത്, കാരണങ്ങൾ പലതാണ്

സ്ട്രെസ് മാനേജ്മൻ്റിനെക്കുറിച്ചും അതുപോലെ സെൽഫ് കെയറിനെക്കുറിച്ചും ബോധവാന്മാരായിരിക്കുക. ശരിയായ രീതിയിലുള്ള കെയർ മനസിൻ്റെ സമ്മർദ്ദവും ഉത്കണ്ഠയും മാറ്റാൻ വളരെ നല്ലതാണ്.

Top