നമ്മൾക്കിടയിൽ പല തരത്തിലുമുള്ള ജീവിതശൈലീ രോഗങ്ങൾ കൊണ്ട് ബുദ്ധിമുട്ടുന്നവർ ഉണ്ടാവാം. അതിൽ തന്നെ കൂടുതൽ പേരെയും ബാധിക്കുന്ന ഒന്നാണ് പ്രമേഹം. പക്ഷെ അതിന് ജീവിതശൈലിയിൽ എന്തൊക്കെ മാറ്റം വരുത്തണം എന്നതിൽ നമുക്ക് അറിവില്ലായ്മയും ഉണ്ടാകാം.അതേസമയം പ്രമേഹരോഗികൾ അമിതമായി കഴിക്കാൻ പാടില്ലാത്ത പഴങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം..
മുന്തിരി : മുന്തിരിയിൽ പഞ്ചസാരയുടെ അളവ് കൂടുതൽ ആണ്. ഇവ പ്രമേഹ രോഗികൾ അമിതമായി കഴിക്കാതിരിക്കുന്നതാണ് നല്ലത്.
മാമ്പഴം: മാമ്പഴത്തിലും ധാരാളം പഞ്ചസാര അടങ്ങിയിട്ടുണ്ട് അതിനാൽ ഇവ രക്തത്തിലെ പഞ്ചസാരയുടെ അളവിനെ കൂട്ടാം.
വാഴപ്പഴം: കാർബോ പഞ്ചസാര എന്നിവ അടങ്ങിയ വാഴപ്പഴത്തിന് ഗ്ലൈസെമിക് ഇൻഡക്സ് കൂടുതലാണ്. അതിനാൽ ഇവയും അമിതമായി കഴിക്കേണ്ട.
Also Read: വെറും വയറ്റിൽ ഒരു പപ്പായ ആയാലോ? അറിയാം ഗുണങ്ങൾ
ചെറി : ഈ പഴത്തിലും പഞ്ചസാര ധാരാളം അടങ്ങിയിരിക്കുന്നതിനാൽ ഇവയും രക്തത്തിലെ പഞ്ചസാരയുടെ അളവിനെ കൂട്ടും. അതുകൊണ്ട് ഇത് അമിതമായി കഴിക്കുന്നത് ഒഴിവാക്കുന്നതായിരിക്കും നല്ലത്.
പൈനാപ്പിൾ: പൈനാപ്പിളിലും പഞ്ചസാര ധാരാളം ഉണ്ട്, ഇവയും രക്തത്തിലെ പഞ്ചസാരയുടെ അളവിനെ കൂട്ടാം.
തണ്ണിമത്തൻ: പഞ്ചസാര ധാരാളം അടങ്ങിയ തണ്ണിമത്തൻ അമിതമായി കഴിക്കുന്നതും ഷുഗറിന്റെ അളവിൽ വ്യത്യാസമുണ്ടാക്കാം.
മാതളം: പഞ്ചസാര അടങ്ങിയതിനാൽ മാതളവും മിതമായ അളവിൽ മാത്രം കഴിക്കുക
Also Read: ചീത്ത കൊളസ്‌ട്രോൾ ആണോ പ്രശ്നം? ഇവ കഴിക്കൂ
ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.