നമ്മളിൽ പലരും ദീർഘകാലമായി പ്രമേഹത്തിന്റെ വിഷമതകൾ അനുഭവിക്കുന്നവരായിരിക്കും അല്ലെ. കഴിക്കുന്നതിലും, കുടിക്കുന്നതിലും വരെ വളരെ ശ്രദ്ധിക്കണം. നമ്മുടെ പ്രധാന ഭക്ഷണങ്ങൾക്കിടയിൽ കഴിക്കുന്ന ചില ലഘുഭക്ഷണങ്ങളും പലപ്പോഴും നമ്മുടെ രക്തത്തിലെ പഞ്ചസാരയുടെ അളവ് ഉയരുന്നതിന് കാരണമാകാറുണ്ട്. ഹെൽത്തി സ്നാക്സ് കഴിച്ചുകൊണ്ട് , പഞ്ചസാരയുടെ അളവ് ഉയരാതെ നിലനിർത്താനാകും. പ്രമേഹമുള്ളവർക്ക് അനുയോജ്യമായ ദീർഘകാലം കേടുകൂടാതെ സൂക്ഷിക്കാവുന്ന തരത്തിലുള്ള ചില സ്നാക്സ് പരിചയപ്പെടാം..
നട്സ്
കാർബോഹൈഡ്രേറ്റ് കുറഞ്ഞ ഹെൽത്തി ഫാറ്റുകൾ ഉയർന്ന തോതിലുള്ള നട്സിൽ ഫൈബറും പ്രോട്ടീനും ധാരാളമായി ഉണ്ട്. ഒമേഗ 3, ഫാറ്റി ആസിഡ് മഗ്നീഷ്യം എന്നിവയും നട്സ് ൽ അടങ്ങിയിട്ടുണ്ട്
വിത്തുകൾ
പോഷക സമൃദ്ധവും ഫൈബർ പ്രോട്ടീൻ, ഹെൽത്തി ഫാറ്റുകളുടെയും കലവറയാണ് വിത്തുകൾ അഥവാ സീഡ്സ് . രക്തത്തിലെ പഞ്ചസാരയുടെ ആഗിരണം കുറയ്ക്കാൻ ഇവ നമ്മെ സഹായിക്കുന്നു
വറുത്ത വെള്ളക്കടല
ഫൈബർ പ്രോട്ടീൻ എന്നിവ അടങ്ങിയതാണ് ഈ വറുത്ത വെള്ളക്കടല. ഇവയിലെ ഫൈബറും പ്രോട്ടീനും രക്തത്തിലെ പഞ്ചസാരയുടെ അളവ് ഉയരാതെ നിലനിർത്താൻ സഹായിക്കും
മുഴു ധാന്യങ്ങൾ
ഇവ കൊണ്ടുണ്ടാക്കിയ ബിസ്ക്കറ്റുകൾ നമ്മുടെ ആരോഗ്യത്തിന് വളറെ നല്ലതാണ്. മുഴുധാന്യങ്ങളായ മില്ലറ്റുകൾ, കേൻവാ എന്നിവയിൽ ഫൈബർ കെമിക്കലുകൾ ന്യൂട്രിയൻസ് എന്നിവ കൂടുതലാണ്. മുഴു ധാന്യങ്ങൾ അടങ്ങിയ ഷുഗർ കോൺടെന്റ് കുറഞ്ഞ ബിസ്ക്കറ്റുകൾ അഥവാ (ക്രാക്ക്സ് ) കഴിക്കുന്നത് നല്ലതാണ്
ട്യൂണ, സാൽമൺ മത്സ്യങ്ങൾ
ട്യൂണ സാൽമൺ മത്സ്യങ്ങളിൽ ഒമേഗ ത്രീ, ഫാറ്റി ആസിഡുകൾ അടങ്ങിയിട്ടുണ്ട് . കാർബോഹൈഡ്രേറ്റ് കുറവും എന്നാൽ പ്രോട്ടീൻ കൂടുതലും ആയതിനാൽ ഇവ ഡയബറ്റിസ് ഉള്ളവർക്ക് യോജിച്ച ഭക്ഷണം ആണ്
പീനട്ട് ബട്ടർ
ഫാറ്റുകൾ പ്രോട്ടീൻ എന്നിവ പീനട്ട് ബട്ടറിൽ ധാരാളം ഉണ്ട്. അവ ആരോഗ്യത്തിന് നല്ലതുമാണ്. പഞ്ചസാരയും ഹൈഡ്രോജിനേറ്റഡ് ഓയിലുകളും അടങ്ങാത്ത പീനട്ട് ബട്ടർ തന്നെ തെരഞ്ഞെടുക്കുകയും കഴിക്കുകയും ചെയ്യുക.
ഒലിവ്
കാർബോഹൈഡ്രേറ്റ് കുറഞ്ഞതും എന്നാൽ ആരോഗ്യകരമായ കൊഴുപ്പ് അടങ്ങിയതുമായ ഒലീവ് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിലനിർത്താനും ഹൃദയാരോഗ്യത്തിനും വളരെ നല്ലതാണ്.
എന്നിരുന്നാലും ആരോഗ്യവിദഗ്ധന്റെയോ, ന്യൂട്രീഷൻ ഉപദേശം തേടിയ ശേഷം മാത്രം ഇത്തരത്തിൽ ആഹാരക്രമത്തിൽ മാറ്റം വരുത്തുക