‘ഇന്ന് പോകുവാണോ..’? ‘എന്താ ഞങ്ങളെ പറഞ്ഞയക്കാന്‍ ധൃതിയായോ’: ആരാധികയോട് കുശലാന്വേഷണം നടത്തി മോഹന്‍ലാല്‍

‘ഇന്ന് പോകുവാണോ..’? ‘എന്താ ഞങ്ങളെ പറഞ്ഞയക്കാന്‍ ധൃതിയായോ’: ആരാധികയോട് കുശലാന്വേഷണം നടത്തി മോഹന്‍ലാല്‍
‘ഇന്ന് പോകുവാണോ..’? ‘എന്താ ഞങ്ങളെ പറഞ്ഞയക്കാന്‍ ധൃതിയായോ’: ആരാധികയോട് കുശലാന്വേഷണം നടത്തി മോഹന്‍ലാല്‍

കൊച്ചു കുട്ടികള്‍ മുതല്‍ മുതിര്‍ന്നവര്‍ക്ക് വരെ മോഹന്‍ലാല്‍ എന്നാല്‍ ലാലേട്ടനാണ്. ആരാധകരുമായുള്ള അദ്ദേഹത്തിന്റെ അത്തരം കുസൃതി നിറഞ്ഞ വീഡിയോകളും സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. അത്തരത്തില്‍ ഒരു വയോധികയായ അമ്മയെ ചേര്‍ത്തുപിടിച്ച് മോഹന്‍ലാല്‍ കുശലാന്വേഷണം നടത്തുന്ന വീഡിയോയാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്ന ഒന്ന്. തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്യുന്ന എല്‍ 360 യുടെ ചിത്രീകരണ വേളയില്‍ നിന്നുള്ളതാണ് വീഡിയോ. ഷൂട്ടിംഗ് കഴിഞ്ഞുവെന്ന് മോഹന്‍ലാല്‍ പറയുമ്പോള്‍ ‘ഇന്ന് പോകുവാണോ..’ എന്ന് ആരാധിക തിരികെ ചോദിക്കുന്നു. ഉടന്‍ ‘എന്താ ഞങ്ങളെ പറഞ്ഞയക്കാന്‍ ധൃതിയായോ’ എന്ന് മോഹന്‍ലാല്‍ തമാശ രൂപേണ തിരികെ ചോദിക്കുന്നുമുണ്ട്.

ശേഷം തന്നെ വീട്ടിലേക്ക് ക്ഷണിച്ച ആരാധിക, താറാവ് കറി ഉണ്ടാക്കിത്തരാമെന്ന് പറഞ്ഞുവെന്നും മോഹന്‍ലാല്‍ പറയുന്നുണ്ട്. വീണ്ടും കാണാം എന്ന് പറഞ്ഞുകൊണ്ടാണ് തന്റെ പ്രിയ ആരാധികയോട് മോഹന്‍ലാല്‍ യാത്ര ചോദിക്കുന്നത്. വിവിധ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളിലായി വൈറലായ വീഡിയോ ആരാധകര്‍ ഇതിനോടകം ഏറ്റെടുത്തു കഴിഞ്ഞു.

അതേസമയം എല്‍ 360 എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങ് പുരോഗമിക്കുകയാണ്. മോഹന്‍ലാലും ശോഭനയും 15 വര്‍ഷങ്ങള്‍ക്ക് ശേഷം ഒന്നിക്കുന്ന ചിത്രം കൂടിയാണ് ഇത്. ചിത്രത്തിന് തിരക്കഥയൊരുക്കുന്നത് തരുണും കെ ആര്‍ സുനിലും ചേര്‍ന്നാണ്. നിരവധി അന്താരാഷ്ട്ര ആര്‍ട്ട് ഫെസ്റ്റിവലുകളില്‍ ഫോട്ടോഗ്രാഫിക് ഷോ അവതരിപ്പിച്ച ആര്‍ട്ടിസ്റ്റായ കെ ആര്‍ സുനില്‍ പ്രമുഖ ദിനപത്രങ്ങളിലും ആനുകാലികങ്ങളും എഴുതാറുമുണ്ട്.

Top