CMDRF

മുടികൊഴിച്ചിൽ വല്ലാതെ അലട്ടുന്നുവോ ? ഭക്ഷണത്തിൽ ഈ വിറ്റാമിനുകൾ ഉൾപ്പെടുത്തൂ

മുടികൊഴിച്ചിൽ വല്ലാതെ അലട്ടുന്നുവോ ? ഭക്ഷണത്തിൽ ഈ വിറ്റാമിനുകൾ ഉൾപ്പെടുത്തൂ
മുടികൊഴിച്ചിൽ വല്ലാതെ അലട്ടുന്നുവോ ? ഭക്ഷണത്തിൽ ഈ വിറ്റാമിനുകൾ ഉൾപ്പെടുത്തൂ

മുടികൊഴിച്ചിൽ ഒരുപാട് അനുഭവിക്കുന്നവരാണ് നമ്മൾ. പ്രായഭേദമന്യേ ഇപ്പോൾ ഇത് എല്ലാവരിലും കാണപ്പെടുന്നുണ്ട് .യഥാർത്ഥത്തിൽ പല കാരണങ്ങൾ കൊണ്ടാണ് മുടികൊഴിച്ചിലുണ്ടാക്കുന്നത് .മുടിയുടെ ആരോഗ്യം ശ്രദ്ദിക്കേണ്ടത് ഏറെ പ്രധാനമാണ് . എന്നാൽ ചില സമയങ്ങളിൽ ഇതിനുള്ള പ്രധാന കാരണം ആവശ്യത്തിനുള്ള വിറ്റാമിനുകളുടെ കുറവ് കാരണമാകാറുണ്ട് .

ശരീരത്തിന്റെ പ്രവർത്തനത്തിന് വളരെ പ്രധാനമാണ് വിറ്റാമിനുകൾ. വിറ്റാമിൻ എ , വിറ്റാമിൻ ബി കോംപ്ലക്സ്, വിറ്റാമിന് സി, വിറ്റാമിന് ഡി, വിറ്റാമിൻ ഇ എന്നിവയാണ് പ്രധാനപെട്ട വിറ്റാമിനുകൾ.

തലയോട്ടിയിൽ സെബം ഉത്പാദിപ്പിക്കാനും , ശിരോ ചർമത്തെ മോയ്‌സ്ചഒറൈസ് ചെയ്യാനും സഹായിക്കുന്നു. ചീര ,കാരറ്റ് , സ്വീറ് പൊട്ടറ്റോ എന്നിവയിൽ ഈ വിറ്റാമിൻ ധാരാളം അടങ്ങിയിട്ടുണ്ട് .

മുടിയുടെ ഘടനയ്ക്ക് വളരെ പ്രധാനമായ കൊളാജൻ ഉത്പാദിപ്പിക്കാൻ വിറ്റാമിൻ സി നല്ലതാണ് .സിട്രസ് പഴങ്ങൾ ,ക്യാപ്സിക്കും,ബ്രോക്കോളി ,എന്നിവയെല്ലാം വിറ്റാമിൻ സി അടങ്ങിയ ഭക്ഷണങ്ങളാണ് .

സ്ത്രീകളിലുണ്ടാവുന്ന മുടി കൊഴിച്ചിലിന്റെ പ്രധാന കാരണം വിറ്റാമിൻ ഡിയുടെ കുറവാണ്. പാൽ ഉത്പന്നങ്ങളും ഫാറ്റി ഫിഷുമൊക്കെ വൈറ്റമിൻ ഡി സഹായിക്കുന്നവയാണ് .

ശിരോചര്മത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്തുന്ന ആന്റി ഓക്സിഡന്റുകൾ ഇതിൽ വിറ്റാമിൻ ഇ യിൽ ധാരാളമായി അടങ്ങിയിട്ടുണ്ട്. നട്സ് , സീഡ്‌സ് ,ബ്രോക്കോളി ,ചീര എന്നിവയെല്ലാം വൈറ്റമിൻ ഇ യുടെ ഉറവിടമാണ് .

മുടി വളർച്ചക്ക് പ്രധാനപ്പെട്ട മറ്റൊരു മൂലകമാണ് ബയോട്ടിൻ.മുടിക്ക് പ്രധാനമായും വേണ്ട കരോട്ടിൻ ഉത്പാദിപ്പിക്കാൻ ഇത് ഏറെ സഹായിക്കും.മുട്ട,നട്ട് ,സ്വീറ്റ് പൊട്ടറ്റോ എന്നിവയിലൊക്കെ ബയോട്ടിൻ അടങ്ങിയിട്ടുണ്ട് .

രോമകൂപങ്ങളിലേക്ക് ഓസ്‌സിജിൻ എത്തിച്ചു നല്കാൻ അയേൺ വളരെ പ്രധാനമാണ് .പരിപ്പ് വര്ഗങ്ങളും ചീര പോലെയുള്ളവയുമെല്ലാം അയേൺ വർധിപ്പിക്കാൻ നല്ലതാണ് .

ശരിയായ പരിചരമാണ് മുടി വളർച്ചയെ സഹായിക്കുന്നത്. ശരീരത്തിൽ ഇത്തരം പോഷകങ്ങളുടെ കുറവുണ്ടോയെന്ന് പരിശോധിച്ചു ഭക്ഷണത്തിൽ മാറ്റം വരുത്തൂ.

REPORTER : NASRIN HAMSSA

Top