CMDRF

കന്നി യുഎസ് ഓപ്പൺ കിരീടം സ്വന്തമാക്കി അരീന സബലേങ്ക

സബലേങ്ക വൻ തിരിച്ചുവരവിലൂടെയാണ് ടൈ ബ്രേക്കറിൽ കന്നി യുഎസ് ഓപ്പൺ ടെന്നിസ് വനിതാ കിരീടത്തിൽ മുത്തമിട്ടത്.

കന്നി യുഎസ് ഓപ്പൺ കിരീടം സ്വന്തമാക്കി അരീന സബലേങ്ക
കന്നി യുഎസ് ഓപ്പൺ കിരീടം സ്വന്തമാക്കി അരീന സബലേങ്ക

വാശിയേറിയ പോരാട്ടത്തിൽ യുഎസ് ഓപ്പൺ ടെന്നിസ് വനിതാ സിംഗിൾസ് കിരീടം സ്വന്തമാക്കി അരീന സബലേങ്ക. യുഎസിന്റെ ജെസിക്ക പെഗുലയായിരുന്നു എതിരാളി. ആർതർ ആഷ് സ്റ്റേഡിയത്തിൽ നടന്ന കലാശപോരാട്ടത്തിൽ രണ്ടു സെറ്റിലും പിന്നിൽ നിന്ന ശേഷമാണ് സബലേങ്ക ശക്തമായ തിരിച്ചുവരവ് നടത്തിയത്. രണ്ടാം സെറ്റിൽ 0-3 ന് മുന്നിൽ നിന്ന ശേഷം 5-3എന്ന നിലയിലേക്ക് സെറ്റ് നഷ്ടപ്പെട്ട സബലേങ്ക വൻ തിരിച്ചുവരവിലൂടെയാണ് ടൈ ബ്രേക്കറിൽ കന്നി യുഎസ് ഓപ്പൺ ടെന്നിസ് വനിതാ കിരീടത്തിൽ മുത്തമിട്ടത്.

കഴിഞ്ഞ വർഷം കയ്യകലെ നഷ്ടപ്പെട്ട കിരീടമാണ് ലോക രണ്ടാം നമ്പർ താരമായ സബലേങ്ക ഇത്തവണ സ്വന്തമാക്കിയത്. ഓസ്‌ട്രേലിയൻ ഓപ്പണിൽ തുടർച്ചയായ രണ്ടുവർഷം കിരീടം സ്വന്തമാക്കിയ ശേഷം സബലേങ്ക നേടുന്ന മൂന്നാം ഗ്രാൻസ്ലാം കിരീടമാണിത്.

Top