CMDRF

എമിലിയാനോ മാര്‍ട്ടിനസിന് ഫിഫയുടെ വിലക്ക്

അര്‍ജന്റീന ഫുട്‌ബോള്‍ അസോസിയേഷനാണ് ഇക്കാര്യം ​പുറത്ത് വിട്ടത്

എമിലിയാനോ മാര്‍ട്ടിനസിന് ഫിഫയുടെ വിലക്ക്
എമിലിയാനോ മാര്‍ട്ടിനസിന് ഫിഫയുടെ വിലക്ക്

ബ്യൂണസ് അയേഴ്‌സ്: അര്‍ജന്റീന ഗോള്‍ക്കീപ്പര്‍ എമിലിയാനോ മാര്‍ട്ടിനെസിനെ രണ്ട് മത്സരങ്ങളില്‍നിന്ന് വിലക്കി ഫിഫ. അര്‍ജന്റീന ഫുട്‌ബോള്‍ അസോസിയേഷനാണ് ഇക്കാര്യം ​പുറത്ത് വിട്ടത്. ഇതിന്റെ ഫലമായി ഒക്ടോബര്‍ 10-ന് വെനസ്വേലക്കെതിരെയും 15-ന് ബൊളീവിയക്കെതിരെയുമുള്ള മത്സരങ്ങള്‍ മാര്‍ട്ടിനസിന് നഷ്ടമാകും.

2026 ലോകകപ്പ് യോഗ്യതാ റൗണ്ടില്‍ ഈമാസമാദ്യം ചിലി, കൊളംബിയ ടീമുകള്‍ക്കെതിരായ മത്സരത്തില്‍ മാര്‍ട്ടിനെസ് നടത്തിയ പെരുമാറ്റദൂഷ്യം കണക്കിലെടുത്താണ് നടപടി. സെപ്റ്റംബര്‍ അഞ്ചിന് ചിലിക്കെതിരെ അര്‍ജന്റീന എതിരില്ലാത്ത മൂന്ന് ഗോളിന് വിജയിച്ചിരുന്നു. അന്ന് കോപ്പ അമേരിക്ക ട്രോഫിയുടെ പകര്‍പ്പ്‌ തന്റെ ചേര്‍ത്തുപിടിച്ച് അശ്ലീലപ്രകടനം നടത്തിയാണ് മാര്‍ട്ടിനെസ് ആ വിജയമാഘോഷിച്ചത്. 2022-ല്‍ ഖത്തറില്‍ നടന്ന ഫിഫ ലോകകപ്പ് കിരീടം നേടിയപ്പോഴും മാര്‍ട്ടിനെസ് ഈ തരത്തില്‍ പെരുമാറിയിരുന്നു.

ALSO READ: ഓസ്ട്രേലിയക്കെതിരായ നാലാം ഏകദിനത്തില്‍ തകര്‍പ്പന്‍ ജയവുമായി ഇംഗ്ലണ്ട്

സെപ്റ്റംബര്‍ പത്തിന് കൊളംബിയക്കെതിരായ ലോകകപ്പ് യോഗ്യതാ റൗണ്ട് മത്സരത്തില്‍ അര്‍ജന്റീന 2-1ന് പരാജയപ്പെട്ടിരുന്നു. പിന്നാലെ ക്യാമറാമാനെ തല്ലിയ സംഭവവും എമിക്ക് കുരുക്കായി. തോല്‍വിക്ക് പിന്നാലെ മാര്‍ട്ടിനെസിനെ കാണികൾ പരിഹസിക്കുകയും ഇതില്‍ പ്രകോപിതനായ താരം ക്യാമറാമാനെ തല്ലുകയായിരുന്നു. ഈ രണ്ട് സംഭവങ്ങളാണ് സസ്പെൻഷനിലേക്ക് നയിച്ചത്.

Top